പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025-ലെ പൊതുതെര ഞ്ഞെടുപ്പിന് മുന്നോടിയായി, മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നു ണ്ടെന്ന് ഉറപ്പാക്കാനായി ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ജില്ലാ തലത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ രവി മീണയുടെ നേതൃത്വത്തിലും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍/ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുമാണ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, അട്ടപ്പാടി, പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളിലായി താലൂക്ക് തല സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടു ണ്ട്. ഈ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്.സ്ക്വാഡിന്റെ പ്രധാന ചുമതലകള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ നിയമസാധുത ഉറപ്പുവരുത്തുക എന്നതാണ്. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തു കള്‍, മൈക്ക് അനൗണ്‍സ്മെന്റുകള്‍, പൊതുയോഗങ്ങള്‍, മറ്റ് സമൂഹ മാധ്യമ പ്രചാര ണങ്ങള്‍ എന്നിവയുടെയെല്ലാം നിയമപരമായ പരിശോധന സ്ക്വാഡ് നടത്തും.കൂടാതെ ,പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും .പ്ലാസ്റ്റി ക്, ഫ്ലക്സ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കമ്മീഷന്റെ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സ്ക്വാഡ് ഉറപ്പാക്കണം. നിയമ പരമല്ലാത്തതോ അനധികൃതമായോ സ്ഥാപിച്ചിട്ടുള്ള നോട്ടീസുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാന്‍ സ്ക്വാഡ് നിര്‍ദ്ദേശം നല്‍കും.ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍,അവ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും.അനുമതിയില്ലാതെയും പൊതുഇടങ്ങള്‍ കയ്യേറിയും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമുണ്ടാക്കുന്ന രീതിയിലും സ്ഥാപി ച്ചിട്ടുള്ള ബോര്‍ഡുകള്‍, കമാനങ്ങള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യാനും സ്ക്വാഡി ന് ചുമതലയുണ്ട്.അനധികൃതമായ മൈക്ക് അനൗണ്‍സ്മെന്റുകള്‍ നിര്ത്തിവയ്പ്പി ക്കാനും പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു നടപടി സ്വീക രിക്കാനും സ്ക്വാഡിന് നിര്‍ദ്ദേശമുണ്ട്.ജില്ലാതല സ്ക്വാഡ് താലൂക്ക് തല സ്ക്വാഡു കളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യും.
