കുമരംപുത്തൂര്‍: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ പുതിയ മിനിമാസ്റ്റ് ലൈറ്റു കള്‍ തെളിയിച്ച് മെമ്പര്‍ ഗഫൂര്കോല്കളത്തിലിന്റെ വികസന വസന്തം പരിപാടി സമാപിച്ചു. ഡിവിഷനില്‍ അനുവദിച്ച വികസന പ്രവര്‍ത്തികള്‍ നാടിന് സമര്‍പ്പിച്ചു കൊണ്ടാണ് ഒരു മാസമായി ഡിവിഷനില്‍ വികസന വസന്തം നടത്തിയത്.പതിനാറ് മിനിമാസ്റ്റുകളും രണ്ട് ഹൈമാസ്റ്റു ലൈറ്റുകളുമാണ് ഇക്കുറി സ്ഥാപിച്ചിരിക്കുന്നത്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ മേലേ ചുങ്കം, കുന്തിപ്പാടം, വഴിക്കുന്ന്, നെച്ചുള്ളി, പള്ളിക്കുന്ന് എന്നിവടങ്ങളില്‍ ഞായറാഴ്ച രാത്രിയില്‍ ലൈറ്റുകള്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വഹിച്ചു. സഹദ് അരിയൂര്‍, ടി.കെ ഷമീര്‍, പി.ശ്രീജ, മേരി സന്തോഷ്, മുജീബ് മല്ലിയില്‍, ബഷീര്‍ കാട്ടിക്കുന്നന്‍, പി.എം സീതിക്കോയ തങ്ങള്‍, സിദ്ദീഖ് പച്ചീരി, റഷീദ് കുമരംപുത്തൂര്‍, കബീര്‍ മണ്ണറോട്ടില്‍, ഷിജോ തുടങ്ങിയവര്‍ സംസാരിച്ചു.
