കാഞ്ഞിരപ്പുഴ: വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കാഞ്ഞിരപ്പുഴ അണക്കെട്ട് ഉദ്യാനത്തിന്റെ പൂര്‍ണ ചുമതല കോഴിക്കോട് ആസ്ഥാനമായി കോഴിക്കോട് ആസ്ഥാ നമായി പ്രവര്‍ത്തിക്കുന്ന എഫ്.എസ്.ഐ.ടി. റീഡിഫൈന്‍ ഡെസ്റ്റിനേഷന്‍ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തു.ഇതുമായി ബന്ധപ്പെട്ടുള്ള സ്ഥലം കൈമാറ്റചടങ്ങുകള് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. മൊത്തം വരുമാനത്തില്‍ ജി.എസ്.ടി. കഴിഞ്ഞ് മൂന്ന് ശതമാനം തുക ജലസേചനവകുപ്പിന് നല്‍കണമെന്ന വ്യവസ്ഥയിലാണ് സ്ഥലം കൈമാറിയത്. ഉദ്യാനത്തിന്റെ നടത്തിപ്പ് മേല്‍നോട്ടം ഇപ്പോള്‍ എഫ്.എസ്.ഐടിയുടെ കീഴിലാണ്. കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ നോഡല്‍ ഓഫിസ റാകും.
161 കോടി രൂപ ചിലവില്‍ കാഞ്ഞിരപ്പുഴ ഡാം ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്ഡന് ആന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് പദ്ധതിയാണ് കാഞ്ഞിരപ്പുഴയില്‍ കമ്പനി നടപ്പിലാക്കുന്നത്. 30വര്‍ഷത്തെ കാലാവധിയിലാണ് വിനോദ സഞ്ചാര വികസനത്തിനുള്ള സ്ഥലം കൈമാറിയിട്ടുള്ള ത്. ജലസേചന വകുപ്പിന്റെ ജലസേചന വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി. അണക്കെട്ടും അതിന്റെ നിയ ന്ത്രിത മേഖലയും ഒഴിവാക്കി ഉദ്യാനവും ഉദ്യാനത്തോടു ചേര്‍ന്നു കിടക്കുന്ന മറ്റു സ്ഥല ങ്ങളുമാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്.ഓഫിസ് കോമ്പൗണ്ട് ഒഴിവാ ക്കും.എന്നാല്‍, ഉദ്യാനത്തിന്റെ നിര്‍വഹണ ചുമതല ജലസേചന വകുപ്പിന്റെ നോഡല്‍ ഏജന്‍സിയായ കിഡ്കിനായിരിക്കും.
മറൈന്‍ അക്വേറിയം, പക്ഷി-ചിത്രശലഭ പാര്‍ക്ക്, കണ്ണാടി തൂക്കുപാലം, സ്നോപാര്‍ക്ക്, മ്യൂസിക്കല്‍ ഫൗണ്ടെയ്ന്, ലേസര്‍ഷോ, ഗെയിംസോണ്‍, ഫെറിസ് വീല്‍, തിരമാല കുളം, സിപ് ലൈന്‍, 16ഡി തിയേറ്റര്‍, ഷോപ്പിങ് സെന്റര്‍, റോഡ്, പാര്‍ക്കിങ്, ടിക്കറ്റ് കൗണ്ടര്‍, കാന്റീന്, റസ്റ്റോറന്റ്, ഐസ്ക്രീം പാര്‍ലര്‍,ടോയ്ലെറ്റ് ബ്ലോക്ക് തുടങ്ങിയ വയെല്ലാം ഉദ്യാനത്തിലൊരുങ്ങും. കൂടാതെ വിശാലമായ ടൗണ്‍ഷിപ്പും നിര്‍മിക്കും. കെ. ശാന്തകുമാരി എംഎല്‍എയുടെ നിരന്തര ഇടപെടലാണു പദ്ധതി യാഥാര്‍ഥ്യമാ ക്കിയത്.കേരളത്തില്‍ നിന്ന് ഒട്ടേറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വലിയ ടൂറിസം പദ്ധതി കാഞ്ഞിരപ്പുഴയില്‍ ഒരുക്കുമെന്നു കമ്പനി ഡയറക്ടര്‍ ഹബീബ് റഹ്മാന് പറഞ്ഞു. ഒട്ടേറെ തൊഴില്‍ സാധ്യതകളും വികസനവും ഇതിലൂടെ നാട്ടിലെത്തും.
