അട്ടപ്പാടി: കരുവാര ഉന്നതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്ത വീടിന്റെ ചുവ രിടിഞ്ഞ് വീണ് രണ്ടുകുട്ടികള്‍ക്ക് ദാരുണാന്ത്യം. വീടിന്റെ സണ്‍ഷെയ്ഡില്‍ കളി ക്കുന്നതിനിടെയാണ് അപകടം. സഹോദരങ്ങളായ ആദി(7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ഇവിടെ കൂടെയുണ്ടായിരുന്ന ബന്ധുവായ അഭിനയ എന്ന കുട്ടിക്ക് ഗുരുതര മായി പരിക്കേറ്റു. എട്ടുവര്‍ഷമായി ഈ വീട് ഉപയോഗശൂന്യമായി കിടക്കുകയായിരു ന്നുവെന്നാണ് വിവരം. വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കുട്ടികള്‍ സാധാരണയായി ഈ വീട്ടില്‍ കളിക്കാനായി പോകാറുണ്ടായിരുന്നുവെന്നാണ് വിവരം. അജയ്-ദേവി ദമ്പതികളുെട മക്കളാണ് മരിച്ച ആദിയും അജ്നേഷവും. മുക്കാലിയില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് കരുവാര ഉന്നതി അപകടം നടന്നതിന് പിന്നാലെ കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. സ്കൂട്ടറിലാണ് കുട്ടികളെ വനംവകുപ്പിന്റെ ഓഫിസിലേക്കും അവിടെ നിന്ന് വാഹനത്തില്‍ ആശുപത്രിയിലും എത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍. മൊബൈല്‍ സിഗ്നല്‍ സംവിധാനം ലഭ്യമല്ലാത്ത ഇടമാണ് അപകടം നടന്ന കരുവാര ഉന്നതി. അതിനാല്‍ തന്നെ അപകടവിവരം പുറത്തറിയാന്‍ വൈകി. മരിച്ച രണ്ട് കുട്ടികളും സീങ്കര സെന്റ് ജോര്‍ജ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളാണ്.
news copied from manorama online