എടത്തനാട്ടുകര: മണ്ണാര്‍ക്കാട് ഉപ ജില്ലാ കലോത്സവത്തില്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അറബിക് കലാമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഓവറോള്‍ ചാംപ്യന്മാരായി. പങ്കെടുത്ത 19 ഇനങ്ങളില്‍ 9 ഒന്നാം സ്ഥാനവും 5 രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും 3 ഇനങ്ങളില്‍ ‘എ’ ഗ്രേഡും കരസ്ഥമാക്കി.ആലത്തൂരില്‍ നടക്കുന്ന ജില്ലാ കലോത്സവത്തിലേക്ക് ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും 9 ഇനങ്ങളിലും യു.പി. വിഭാഗത്തില്‍ ഒരു ഇനത്തിലും പങ്കെടുക്കാന്‍ ജി.ഒ.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍ അര്‍ഹത നേടി.യു.പി. വിഭാഗം അറബിക് കലോത്സവത്തില്‍ മുഴുവന്‍ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. 65 ല്‍ 65 പോയിന്റും നേടിയാണ് സ്കൂള്‍ ഓവറോള്‍ ചാംപ്യന്മാ രായത്. അധ്യാപകരായ പി.ഹംസക്കുട്ടി, എം.അഷ്റഫ്, ടി.ഷാജി, കെ. ആമിന, സി.പി ഹസനത്ത്, കെ.അക്ബറലി, കെ.ടി. സക്കീന, കെ.വി.നജ്മുന്നീസ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി.
