മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ റാബി-I 2025 സീസണില്‍ നടപ്പിലാക്കുന്ന കാലാ വസ്ഥ അടിസ്ഥാനമാക്കിയുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതി യില്‍ നെല്‍കര്‍ഷകര്‍ക്ക് എന്റോള്‍മെന്റിനുള്ള അവസാന തിയതി 2025 നവംബര്‍ 15 വരെ നീട്ടാന്‍ കേന്ദ്ര കൃഷി മന്ത്രാലയം തീരുമാനിച്ചു. കാലാവസ്ഥ വ്യതിയാനാവും, നെല്‍കൃഷി ആരംഭിക്കാന്‍ പ്രാദേശികമായി ഉണ്ടായ കാലതാമസം മൂലവും കര്‍ഷകരുടെ എന്റോള്‍മെന്റ് നിരക്ക് കുറവായതിനാലുമാണ് കൃഷി വകുപ്പ് വിഷയത്തില്‍ ഇടപെട്ടത്. അര്‍ഹരായ നെല്ക്ക ര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെ ന്ന് കര്‍ഷകര്‍ ഉന്നയിച്ച ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഭ്യര്‍ത്ഥന യുടെ അടിസ്ഥാനത്തിലാണ് നടപടി. പദ്ധതി നടപ്പിലാക്കുന്ന ഏജന്‍സിയായ അഗ്രികള് ച്ചര് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ യുടെ സമ്മതത്തോടെയാണ് അവസാനതീയതി ദീര്‍ഘിപ്പിച്ചത്. പദ്ധതിയില്‍ കൂടുതല്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് ഉള്‍പ്പെടാന്‍ ഇതിലൂടെ അവസരം ലഭിക്കും. ഇതോടൊപ്പം, പ്രീമിയം നിരക്ക് നിലവിലുള്ള 20 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ധിപ്പിച്ച പ്രീമിയം വിഹിതം സംസ്ഥാന സര്‍ക്കാറാണ് വഹിക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ വിഹി തം നിലവിലെ നിരക്കില്‍ തന്നെ തുടരും. പാലക്കാട് ജില്ലയില്‍ നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ നവംബര്‍ 15നകം രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടതാണെന്ന് കൃഷി ഡയ റക്ടറേറ്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: +91 9447364599 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ക്രെഡിറ്റ്) പാലക്കാട് ജില്ല.
