കാര്‍ഡ് തരം മാറ്റുന്നതിന് 17 മുതല്‍ വീണ്ടും അവസരം
മണ്ണാര്‍ക്കാട്: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തരംമാറ്റിയതും പുതിയതു മുള്‍പ്പെടെ 6.5 ലക്ഷത്തിലധികം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കി. 28,300 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഈ മാസം ഭക്ഷ്യമന്ത്രി ജി. ആര്. അനില്‍ നിര്‍വഹിച്ചു. കാര്‍ഡ് തരം മാറ്റുന്നതിന് നവംബര്‍ 17 മുതല്‍ ഓണ്‍ലൈനായി വീണ്ടും അപേക്ഷിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.അര്‍ഹത പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്കി റേഷന്‍ കാര്‍ഡ് വിതരണം ഊര്‍ജിതമാക്കിയതിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങക്കാണ് വലിയ ആശ്വാസമായിരിക്കുന്നത്. അതിദരിദ്ര രില്ലാത്ത കേരളം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിലും മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം നിര്‍ണായക പങ്ക് വഹിച്ചു.വൃക്ക, കരള്‍, ഹൃദ്രോഗമുള്ളവര്‍, കാന്‍സര്‍ ബാധിതര്‍ എന്നിവര്‍ക്ക് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം പരിശോധന പൂര്‍ത്തിയാ ക്കി കാര്‍ഡ് നല്‍കുന്നുണ്ട്.കേരളത്തിലെ 142 ആദിവാസി ഉന്നതികളില്‍ സര്‍ക്കാരി ന്റെ സഞ്ചരിക്കുന്ന റേഷന്‍ കടകളുണ്ട്. കൂടാതെ അഗതി മന്ദിരങ്ങളിലും അനാഥാല യങ്ങളിലും ഭക്ഷ്യധാന്യം സൗജന്യമായി എത്തിക്കുന്നു.1,631 സപ്ലൈകോ വില്പനശാല കളിലൂടെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ലഭ്യമാക്കുന്ന സാഹചര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളിലൂടെ വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.
