അലനല്ലൂര്‍: മണ്ണാര്‍ക്കാട് എന്‍.എസ്.എസ്. താലൂക്ക് യൂണിയനിലെ കുമരംപുത്തൂര്‍, തച്ചനാട്ടുകര, ചെത്തല്ലൂര്‍, കോട്ടോപ്പാടം, ഭീമനാട്, അലനല്ലൂര്‍, കര്‍ക്കിടാംകുന്ന് എടത്തനാട്ടുകര, ചളവ എന്നീ കരയോഗങ്ങള്‍ ഉള്‍പ്പെട്ട പടിഞ്ഞാറന്‍ മേഖല സമ്മേളനം അലനല്ലൂര്‍ ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടത്തി. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഒറ്റപ്പാലം താലൂക്ക് യൂണിയന് പ്രസിഡന്റുമായ പി. നാരായണന് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് താലൂക്ക് യൂണിയന് പ്രസിഡന്റ് കല്ലടിക്കോട് ശശികുമാര്‍ അധ്യക്ഷനായി. പാലക്കാട് താലൂക്ക് യൂണിയന് സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍ സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് യൂണിയന് സെക്രട്ടറി കെ.എം. രാഹുല്‍നായര്‍, വൈസ് പ്രസിഡന്റ് എം.കെ. രാമചന്ദ്രന് നായര്‍, കമ്മിറ്റി അംഗങ്ങളായ പി.കെ.സി. നായര്‍, പി. കൊച്ചുനാരായണന്, ജയപ്രകാശ് വരവത്ത്, എം. അജിത് കുമാര്‍, എന്‍ എസ്എസ് പ്രതിനിധിസഭാംഗം കെ.വി.സി. മേനോന്, താലൂക്ക് വനിതാ യൂണിയന് ഭാരവാഹികളായ ജി. ശാന്തമ്മ, പി.വിജയലക്ഷ്മി, അലനല്ലൂര്‍ കരയോഗം പ്രസിഡന്റ് പത്തത്ത് ശങ്കരനാരായണന്, സെക്രട്ടറി എം.ശിവദാസന്‍, മറ്റു താലൂക്ക് യൂണിയന്കമ്മിറ്റി അംഗങ്ങള്‍, കരയോഗം പ്രസിഡന്റുമാര്‍ സംസാരിച്ചു.
