തച്ചമ്പാറ: ഉപജില്ലാ കലോത്സവം യു.പി. വിഭാഗത്തില്‍ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുപി. വിഭാഗം ഉറുദു കലോത്സവത്തിലും ദേശബന്ധുവാണ് ജേതാക്കള്‍.എല്ലാ വിഭാഗങ്ങളിലുമായി 710 പോയിന്റുമായി ദേശബ ന്ധു ഓവറോള്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗം സംസ്കൃതം, യുപി വിഭാഗം അറബിക്ക് എന്നിവയില്‍ രണ്ടാം സ്ഥാനവും, ഹൈസ്കൂള്‍ വിഭാഗം അറബി, ഉറുദു കലോത്സവങ്ങളില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. കലോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ കലാ പ്രതിഭകളെയും പി.ടി.എയുടെയും മാനേജ്മെന്റിന്റെയും സ്റ്റാഫിന്റെ യും നേതൃത്വത്തില്‍ അഭിനന്ദിച്ചു.ദേശബന്ധു ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന വിജയാഹ്ലാദ പ്രകടനത്തിന് പി.ടി.എ. പ്രസിഡന്റ് സക്കീര്‍ ഹുസൈന്, പ്രിന്‍സിപ്പല്‍ സ്മിത പി അയ്യങ്കുളം , പ്രധാന അധ്യാപകന് പി എസ് പ്രസാദ് , കലോല്‍സവം കണ്‍വീ നര് അജിത ഗുപ്ത, പി.ജിതിന്, സി.ദേവിക എന്നിവര്‍ നേതൃത്വം നല്കി.
