വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു
കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ ആര്യമ്പാവ് വളവന്‍ചിറ നഗറില്‍ ഒരു കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമായി.അംബേദ്കര്‍ ഗ്രാമപദ്ധതി
2023 – 24 വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയാണ് മാതൃക നഗറാക്കി മാറ്റുന്നത്. വളവന്‍ഞ്ചിറ ക്ഷേത്രം ചുറ്റുമതില്‍, ഹൈമാസ്റ്റ് സ്ഥാപിക്കല്‍, പൊതുശ്മശാനം ചുറ്റുമതില്‍, വിജ്ഞാ നവാടി അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, വീടുകളുടെ പുനരുദ്ധാരണ വും വിപുലീകരണവും,നടവഴികളുടെ കോണ്‍ക്രീറ്റ്, പാര്‍ശ്വഭിത്തി സംരക്ഷണം എന്നീ പ്രവര്‍ത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.വിവിധ വികസന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിച്ചു ഗ്രാമഞ്ചായത്ത് പ്രസിഡന്റ് അക്കര ജസിന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യാതിഥിയായി. ആലുവ എഫ്.ഐ.ടി. അസി. എഞ്ചിനീയര്‍ എം.രാജേഷ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ പാറയില്‍ മുഹമ്മദാലി, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ അജിത്.ആര് പ്രസാദ് മുന്‍മെമ്പര്‍മാരായ കാസിം കുന്നത്ത്, വളവന്‍ചിറ വാസു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനി ധികളായ ഫൈസല്‍ ബാബു പാറയില്‍,പി. മുരളീധരന്, പട്ടികജാതി വികസനവകുപ്പ് ജീവനക്കാര്‍, ബ്ലോക്ക് എസ്.സി പ്രമോട്ടര്‍മാര്‍,വളവന്‍ചിറ നിവാസികള്‍ പങ്കെടുത്തു.
