കോട്ടോപ്പാടം: ഈ വര്‍ഷത്തെ മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മിന്നും വിജയം.ഒപ്പന, വട്ടപ്പാട്ട്, അറബനമുട്ട്, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളില്‍ എഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് വിജയം. കൂടാതെ മൂകാഭിനയത്തില്‍ ഒന്നാം സ്ഥാനവും നാടന്‍ പാട്ടില്‍ രണ്ടാം സ്ഥാനവും നാടകത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. കലോത്സവ വിജയികള്‍ക്ക് സ്കൂളിലൊരുക്കിയ അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റഫീന റഷീദ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ടി അബ്ദുള്ള അധ്യക്ഷനായി.പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ്, മാനേജര്‍ റഷീദ് കല്ലടി, പ്രധാനാധ്യാപകന് കെ. എസ്.മനോജ്,എസ്. എം.സി ചെയര്മാന് മുഹമ്മദാലി പറമ്പത്ത്, കെ.സജ്ല,സി.പി.വിജയന്,എം.ഉസ്മാന്,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍.ഹബീബ് റഹ്മാന്, സി.കെ ജയശ്രീ, കെ.എം നൗഫല്‍, എം.പി ഷംജിത് എന്നിവര്‍ സംസാരിച്ചു.
