തച്ചമ്പാറ: പാലക്കാട് ജില്ലയിലെ വൈദ്യുതിമേഖലയ്ക്ക് പുതിയപ്രതീക്ഷയേകി ലോവ ര്വട്ടപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങ ള്‍ തുടങ്ങി. കെ.ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ പഞ്ചായത്തി ല്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള പാലക്കയം പ്രദേശത്താണ് 2.5 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതി വരുന്നത്. ജില്ലാ പഞ്ചായത്ത് കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനിയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്. 28.73 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മീന്‍വല്ലം, പാലക്കുഴി ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ക്ക് ശേഷം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്ന മൂന്നാമത്തെ പദ്ധതിയാണിത്.
കല്ലാര്‍പുഴ, ചെറുപുഴ എന്നിവ യോജിക്കുന്ന സ്ഥലത്ത് തടയണ കെട്ടി വെള്ളം നിശ്ചിതവലിപ്പമുള്ള പെന്‍സ്റ്റോക്ക് പൈപ്പ് വഴി പരീതുമുക്കില് സ്ഥാപിക്കുന്ന ഫോര്‍ബേ ടാങ്കിലേക്കും ഇവിടെ നിന്നും കുണ്ടന്പൊട്ടിയില് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ദിഷ്ട പവര്ഹൗസിലേക്കാണ് എത്തിക്കുക. ഇവിടെ യന്ത്രങ്ങളുടെ സഹായത്തോടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ജനറേറ്റര്‍ ട്രാന്സ്ഫോര്മര്വഴി കല്ലടിക്കോട് സബ്സ്റ്റേഷനിലേക്കും ഇവിടെ നിന്നും കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് എത്തിക്കുകയുമാണ് ചെയ്യുക. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതിവകുപ്പുമായി കരാറിലേര്പ്പെടേണ്ടതുമുണ്ട്. വൈദ്യുതി ഉല്‍പ്പാദനത്തിന് ശേഷം പുഴയിലേക്ക് തന്നെ വെള്ളം തുറന്നുവിടുന്ന ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സൗഹൃദ പാരമ്പര്യേതര ഊര്‍ജ ഉല്‍പ്പാദന പദ്ധതികള്‍ കൂടിയാണെന്ന് അധികൃതര്‍ പറഞ്ഞു.
ലോവര്‍ വട്ടപ്പാറ ജലവൈദ്യുത പദ്ധതിയുടെ തടയണ, വെള്ളംകെട്ടി നിര്‍ത്തുന്ന റിസര്‍വോയര്‍, കുറഞ്ഞ സമ്മര്‍ദ്ദത്തില്‍ പൈപ്പ് പോകുന്ന വഴി, പെന്‍സ്റ്റോക്ക് പൈപ്പ് പോകുന്ന വഴി, ഫോര്‍ബേ ടാങ്കിനാവശ്യമായ സ്ഥലം, പവര്‍ ഹൗസ് സ്വിച്ച് യാര്‍ഡ് എന്നിവയെല്ലാ സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കേണ്ടതായുണ്ട്. സ്വകാര്യ വ്യക്തികളില്‍ നിന്നും 8.27 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുകയും വേണം.നിര്‍ദിഷ്ട പവര്‍ഹൗസിന് ആവശ്യമായ സ്ഥലം നല്‍കുന്നതിനുള്ള സമ്മതപത്രം മനോജ് പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ വെച്ച് കെ.ശാന്തകുമാരി എം.എല്‍.എയ്ക്ക് കൈമാറി.
പാലക്കയം സെന്റ് മേരീസ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, സ്ഥിരം സമിതി അധ്യക്ഷരായ അനിത പോള്‍സണ്‍, ശാലിനി കറുപ്പേഷ്, കെ.ഷാബിറ, ഡിവിഷന് മെമ്പര്‍ റെജി ജോസ്,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പുന്നക്കലടി, മുന്‍ പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി കുര്യന്, തനൂജ രാധാകൃഷ്ണന്, കെ.കൃഷ്ണന്‍കുട്ടി, രാജി ജോണി, ബെറ്റി ലോറന്‍സ്, പാലക്കയം സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ.ചെറിയാന് ആഞ്ഞിലിമൂട്ടില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി. പാലക്കാട് സ്മാള്‍ ഹൈഡ്രോ കമ്പനി ചീഫ് എഞ്ചിനീയര്‍ പ്രസാദ് മാത്യു എന്നിവര്‍ സംസാരിച്ചു.