മണ്ണാര്‍ക്കാട്: സ്നേഹതീരം ഫൗണ്ടേഷന് കീഴില്‍ അലനല്ലൂര്‍ കൊമ്പാക്കല്‍കുന്നില്‍ നിര്‍മിച്ചു വരുന്ന സ്നേഹതീരം സൗജന്യ ഡയാലിസിസ് ആന്‍ഡ് പാലിയേറ്റീവ്
കെയര്‍ സെന്റര്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായതിന്റെ ഭാഗമായി സമൂഹത്തിലെ വിവിധതുറകളിലുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് സ്നേഹസംഗമം സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനി യാഴ്ച രാവിലെ 10ന് പാലിയേറ്റിവ് കെയര്‍ സെന്ററിലാണ് പരിപാടി. സമീപഭാവിയില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പോകുന്ന പദ്ധതിയുടെ പ്രവര്‍ത്തനരീതി സമൂഹത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍, പ്രൊ ഫഷണലുകള്‍, ബിസിനസ് സംരഭകര്‍, ജീവകാരുണ്യപ്രവര്‍ത്തകര്‍, മതരാഷ്ട്രീയ സാമൂഹിക സാംസ്കാരിക, വൈജ്ഞാനിക രംഗത്തെ പ്രമുഖര്‍, യുവജനകൂട്ടായ്മ പ്രതി നിധികള്‍,പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍,സമൂഹമാധ്യമ താരങ്ങള്‍ എന്നിവര്‍ പങ്കെടു ക്കും. നിര്‍ധനരായ അന്‍പതോളം വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ് പ്രഥമിക ഘട്ടത്തില്‍ ഇവിടെ ഒരുക്കുന്നതെന്ന് ചെയര്മാന് എം.ഉസ്മാന് , കോര്‍ഡിനേറ്റര്‍ യൂനുസ് പള്ളികുന്ന്, ഹൈദരലി വേങ്ങ, കുഞ്ഞിമൊയ്തിന്‍ പള്ളിക്കുന്ന്, മുഹമ്മദാലി പറമ്പത്ത്, ജോയിന്റ് കണ്‍വീനര്‍ ടി.എന്‍. സുരേഷ് ബാബു, കരീം ദാരിമി, മുഹമ്മദ് കുട്ടി അലനല്ലൂര്‍ എന്നിവര്‍ പറഞ്ഞു.
