കോട്ടോപ്പാടം: മണ്ണാര്‍ക്കാട് നടന്ന ഉപജില്ലാ കലോത്സവത്തില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മികച്ചനേട്ടം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വട്ടപ്പാട്ട്, മുകാഭിനയം, ഒപ്പന, അറബനമുട്ട്, മാപ്പിളപ്പാട്ട്, ഉറുദു ഉപന്യാസം എന്നീ വിഭാഗങ്ങളില്‍ എഗ്രേഡോടെ ഒന്നാം സ്ഥാനം നേടാന്‍ സ്കൂളിലെ മത്സരാര്‍ഥിക ള്‍ക്കായി. ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരത്തിലെ മികച്ച നടിയായി സ്കൂ ളിലെ ഫാത്തിമ ലിയാന തിരഞ്ഞെടുക്കപ്പെട്ടു.
ഫാത്തിമ ലിയാന

കലോത്സവ വിജയികളെ അനുമോദി ക്കുന്ന ചടങ്ങ് നാളെ രാവിലെ 10ന് നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്യും.
