മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കോടതിപ്പടി ഇറക്കത്തില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷയിലു ണ്ടായിരുന്ന പുല്ലിശ്ശേരി സ്വദേശികളായ റഷീദ് (40), അബൂബക്കര്‍ സിദ്ദിഖ് (48), കാര്‍ ഡ്രൈവര്‍ തെങ്കര വട്ടപ്പറമ്പ് മുജീബ് റഹ്്മാന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30നാണ് അപകടം. കോടതിപ്പടി ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെവന്ന കാറിലിടിക്കുകയും മറിയുകയുമായിരുന്നു. ചെറിയ തോതില്‍ ഗതാഗതവും തടസ്സപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ വട്ടമ്പലം മദര്‍കെയര്‍ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
