കോട്ടോപ്പാടം: മേക്കളപ്പാറ പൊതുവപ്പാടത്ത് തുടര്‍ച്ചയായി രണ്ടുദിവസം കാട്ടാനയിറ ങ്ങി. വനാതിര്‍ത്തിയിലെ സൗരോര്‍ജ്ജ തൂക്കുവേലി തകര്‍ത്തെത്തിയ കാട്ടാന കൃഷിനാശവും വരുത്തി. വിവരം ലഭിച്ചപ്രകാരം വനപാലകരെത്തി തൂക്കുവേലിയിലെ പൊട്ടിയ കമ്പി കെട്ടിനിര്‍ത്തി വൈദ്യുതിവിതരണം പുന:സ്ഥാപിച്ചു. രാത്രി സമയ ത്താണ് പ്രദേശത്ത് കാട്ടാനയിറങ്ങിയത്. പലയക്കോടന്‍ റിയാസിന്റെ കൃഷിസ്ഥല ത്തെ രണ്ട് തെങ്ങുകള്‍ നശിപ്പിച്ചു.

പൊതുവപ്പാടം ക്യാംപ് ഷെഡ്ഡിനടുത്ത് താന്നിച്ചു വടിലും മൗലാന എസ്റ്റേറ്റിന് സമീപവും മരം തള്ളിയിട്ടാണ് തൂക്കുവേലി തകര്‍ത്തി ട്ടുള്ളത്. വാര്‍ഡ് മെമ്പര്‍ നിജോ വര്‍ഗീസ് അറിയിച്ചപ്രകാരം ഇവിടങ്ങളില്‍ വനപാല കരെത്തി മരങ്ങള്‍ മുറിച്ചുമാറ്റി യശേഷം തൂക്കുവേലിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു.

പൊതുവപ്പാടം ക്യാംപ് ഷെഡ്ഡ്മുതല് മൗലാന എസ്റ്റേറ്റുവരെയുള്ള ഭാഗത്ത് മാസ ങ്ങള്‍ക്ക് മുന്‍പാണ് സൗരോര്‍ജ്ജതൂക്കുവേലി നിര്‍മിച്ചത്. ഇതിന്റെ ഭാഗമായി ഇവിടെ വനാതിര്‍ത്തിയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കുകയും ചെയ്തിരുന്നു. മറ്റുഭാഗങ്ങളില്‍ തൂക്കുവേലിക്ക് അടുത്തുള്ള മരങ്ങള്‍ മുറിച്ചുനീക്കി വേലിയുടെ സംരക്ഷണം ഉറപ്പാ ക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതേസമയം തുടര്‍ച്ചയായി കാട്ടാനയെ ത്തിയ സാഹചര്യത്തില്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ജീവനക്കാരും ആര്. ആര്.ടിയും പ്രദേശത്ത് രാത്രി പട്രോളിങ് നടത്തുമെന്ന് വനംവകുപ്പ അധികൃതര്‍ അറിയിച്ചു.
