ഗുരുവായൂര്‍-എറണാകുളം സര്‍വീസ് പുനരാരംഭിക്കണം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിന്നുള്ള ഗുരുവായൂര്‍-എറണാകുളം കെഎസ് ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി യാത്രക്കാര്‍ക്ക് ഉപകാരപ്രദമായിരുന്ന സര്‍വീസ് കോവിഡ് കാലത്താണ് ആദ്യം നിര്‍ത്തിവെച്ചത്. 2023ല്‍ ഗുരുവായൂര്‍വരെ ആറുമാസംകൂടി സര്‍വീസ് നടത്തി.ലാഭകരമല്ലെന്ന റി പ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണമായി നിര്‍ത്തിവെച്ചു. ഇപ്പോഴും ഈ ബസ് സര്‍വീസ് തുടങ്ങുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന യാത്രക്കാര്‍ അനവധിയുണ്ട്.
മണ്ണാര്‍ക്കാട് ഡിപ്പോയില്‍നിന്ന് പുലര്‍ച്ചെ 5.15ന് പുറപ്പെടുന്ന ബസ് 7.45ന് ഗുരുവായൂ രിലെത്തുമായിരുന്നു. ഇവിടെ നിന്ന് കൊടുങ്ങല്ലൂര്‍വഴി 10.40ന് എറണാകുളം ജെട്ടിയി ലെത്തിച്ചേരും. പിന്നീട് ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടുന്ന ബസ് വൈകീട്ട് എട്ടോടെ മണ്ണാര് ക്കാട് ഡിപ്പോയില്‍ തിരികെയെത്തുന്ന രീതിയിലായിരുന്നു സര്‍വീസ്. ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ ക്ഷേത്രങ്ങളിലേക്ക് പോകുന്ന ഭക്തര്‍ക്കും എറണാകുളം ഹൈക്കോടതി യിലേക്ക് വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോകുന്നവര്‍ക്കും ഏറെ ഉപകാരപ്രദമാ യിരുന്നു ഈ സര്‍വീസ്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും കുടിയേറ്റജനതയുമെല്ലാം ഈ ബസിനെ ആശ്രയിച്ചിരുന്നു. അവധിദിവസങ്ങളിലും ഏറെ തിരക്കനുഭവപ്പെട്ടിരുന്നു. കളക്ഷനും ലാഭകരമായിരുന്നു. കൊടുങ്ങല്ലൂരില്‍നിന്ന് പുറപ്പെട്ടാല്‍ ടിക്കറ്റുപിരിക്കാന്പോലും പറ്റാത്ത തിരക്കായിരുന്നെന്ന് അന്നത്തെ കണ്ടക്ടര്‍മാര്‍ പറയുന്നു.
ഒരു ഭാഗത്തേക്ക് മാത്രം 176 കിലോമീറ്റര്‍ദൂരമാണ് ബസ് ഓടിയിരുന്നത്. ഡിപ്പോയില്‍ തന്നെ ഏറ്റവുംകൂടുതല്‍ വരുമാനമുള്ള സര്‍വീസുമായിരുന്നു ഇത്.കോവിഡ് കാലത്ത് നിര്‍ത്തിവെച്ച ബസുകളില്‍ ഈ സര്‍വീസും ഉള്‍പ്പെട്ടതോടെയാണ് പ്രതിസന്ധി ഉടലെ ടുത്തത്. കോവിഡിനുശേഷം സര്‍വീസ് പുനരാരംഭിച്ചെങ്കിലും ലാഭകരമായില്ല. ഇതിനി ടെ ഗുരുവായൂര്‍, പറവൂര്‍, എറണാകുളംജെട്ടി എന്നിവിടങ്ങളില്‍നിന്നുള്ള ചെയിന്സര് വീസുകളും ഇതേസമയത്ത് ഓടിത്തുടങ്ങിയതും വരുമാനത്തെ ബാധിച്ചു. പരിഷ്കര ണ നടപടികള്വന്നപ്പോള് ഒരുകിലോമീറ്ററില്‍ നിശ്ചിത തുക ലഭിക്കാത്ത കളക്ഷനു കള്‍ നിര്‍ത്തിവെക്കാനായിരുന്നു ഉത്തരവ്. സര്‍വീസ് വീണ്ടും പുനരാരംഭിക്കണമെന്ന നിരന്തര ആവശ്യങ്ങളെ തുടര്‍ന്ന് 2023 ല്‍ ഗുരുവായൂരിലേക്ക് സര്‍വീസ് നടത്തിയെ ങ്കിലും ഇതും ലാഭകരമാകാത്തതിനെ തുടര്‍ന്ന് ആറുമാസത്തിനുശേഷം നിര്‍ത്തലാക്കു കയായിരുന്നുവെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു.
നിലവില്‍ ഡിപ്പോയില്‍നിന്ന് ഓടിയിരുന്ന മാനന്തവാടി, മഞ്ചേരി, ഗുരുവായൂര്‍, തൃശൂര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി അധികൃതര്‍ക്ക് കത്തുനല്കിയിട്ടു ണ്ടെങ്കിലും അനുകൂലതീരുമാനമുണ്ടായിട്ടില്ലെന്നും ഡിപ്പോ അധികൃതര്‍ പറഞ്ഞു.
