നിര്‍മാണോദ്ഘാടനം നടത്തി
കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി-2 വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം റവന്യുവകുപ്പ് മന്ത്രി കെ.രാജന് ഓണ്‍ലൈനായി നിര്‍വഹിച്ചു. ചിറക്കല്‍പ്പടി ജംങ്ഷ നില് നടന്ന യോഗത്തില്‍ കെ.ശാന്തകുമാരി എം.എല്‍.എ. അധ്യക്ഷയായി. ണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രീത, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ചെറൂട്ടി മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം സി.ടി അലി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സജീദ്, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ സി.സി ജോയ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
