അലനല്ലൂര്‍: മനുഷ്യര്‍ക്കൊപ്പം എന്ന സന്ദേശത്തില്‍ നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി ‘നോ ക്യാപ് ഇറ്റ്സ് ടുമോ റോ’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ഹയര്‍സെക്കന്‍ഡറി സ്റ്റുഡന്‍സ് ഗാല 23ന് കൊടക്കാട് വച്ച് നടക്കും. സമ്മേളന നടത്തിപ്പിനുള്ള സംഘാടക സമിതി രൂപവത്ക രിച്ചു. കെ.ഉണ്ണീന്‍ കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കാമില്‍ സഖാഫി അധ്യക്ഷനായി.സയ്യിദ് യാസീന്‍ ജിഫ്രി കല്ലടിക്കോട് വിഷയാവതരണം നടത്തി.ഹംസ കാവുണ്ട,ശഫീഖ് അലി അല്‍ ഹസനി കൊമ്പം,അബൂബക്കര്‍ നാലകത്ത് സംസാരിച്ചു. അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, സൈദലവി തോട്ടര , പി.സി അശ്റഫ് സഖാഫി, ശൗഖത്ത് അലി സഖാഫി കച്ചേരിപ്പറമ്പ്, അശ്റഫ് ലത്വീഫി ചോളോട് പങ്കെടുത്തു. ഭാരവാഹി കള്‍ :ഹംസ കാവുണ്ട (ചെയര്മാന്), അബൂബക്കര്‍ നാലകത്ത് (ജന.കണ്‍വീനര്‍), സൈ തലവി സഖാഫി തിരുവിഴാംകുന്ന് (ഫിനാന്‍സ് ചെയര്മാന്),സ്വാദിഖ് സഖാഫി കോട്ട പ്പുറം (ഫിനാന്‍സ് കണ്‍വീനര്‍), ശഫീഖ് അലി അല്‍ഹസനി കൊമ്പം (കോ-ഓര്‍ഡിനേ റ്റര്‍),സൈതലവി തോട്ടര , ശൗഖത്ത് അലി സഖാഫി കച്ചേരിപ്പറമ്പ്, ശറഫുദ്ദീന്‍ അഹ്സ നി ,പി സി അശ്റഫ് സഖാഫി (വൈസ് ചെയര്മാന്),അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, അശ്റ ഫ് അസ്ഹരി,ഹക്കീം കൊമ്പാക്കല്‍കുന്ന്, ഹുസൈന് സഖാഫി തെയ്യോട്ടുചിറ (ജോ. കണ്‍വീനര്‍)
