കുമരംപുത്തൂര്‍: കുരുത്തിച്ചാല്‍ ടൂറിസം വികസനം പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാ ടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തി ന്റെ വില്ലേജ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷവും കുമരംപുത്തൂര്‍ പഞ്ചായ ത്തിന്റെ രണ്ട് ലക്ഷം രൂപയുമാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. പുഴയോര ത്തേക്ക് സുരക്ഷിതപാതയും വ്യൂപോയിന്റുകളും ഒരുക്കി അപകടഭീഷണിയില്ലാതെ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കുകയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്കളത്തിന്റെ നിരന്തര ഇടപെടലുകള്ക്കൊ ടുവിലാണ് കുരുത്തിച്ചാലില്‍ ടൂറിസം പദ്ധതി ഗ്രാമപഞ്ചായത്തിന്റെ സഹകരണ ത്തോടെ നടപ്പിലാകുന്നത്. ജലവൈദ്യുത പദ്ധതി ഉള്‍പ്പടെ ഒട്ടേറെ മേഖലകളില്‍ പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ള ജില്ലാ പഞ്ചായത്തിന്റെ വിനോദസഞ്ചാരമേഖലയിലെ ആദ്യപദ്ധതിയാണ് കുരുത്തിച്ചാലിലേതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു.
പദ്ധതിപ്രദേശത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് മുഖ്യാതിഥിയായിരു ന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപള്ളി, വാര്‍ഡ് മെമ്പര്‍ ഡി.വിജയലക്ഷ്മി, മുന്‍ മെമ്പര്‍ ജോസ് കൊല്ലിയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അസീസ് പച്ചീരി, ഫിലിപ്പ്, സുന്ദരന്‍, നൗഷാദ് വെള്ളപ്പാടം, കെ.കെ ബഷീര്‍, അബ്ബാസ് പുത്തില്ലത്ത്, ഇ.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
