മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തിന് സമാപന മായി. 230 പോയിന്റുനേടി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാംപ്യന്‍ മാരായി. 134 പോയിന്റ് നേടിയ അലനല്ലൂര്‍ പഞ്ചായത്ത് രണ്ടാംസ്ഥാനം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി മലര്‍വാടി ക്ലബ് ഒന്നാം സ്ഥാനവും അലനല്ലൂരിലെ വോള്‍ക്കാനോ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് രണ്ടാം സ്ഥാനവും നേടി.കലാപ്രതിഭയായി കുമരംപുത്തൂര്‍ പഞ്ചായത്തിലെ ഇ.രാഗേഷും കലാ തിലകമായി വൃന്ദവേണുഗോപാലും തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത ചാംപ്യന്മാര്: മിഥുന് കൃഷ്ണ (പുരുഷവിഭാഗം-തച്ചമ്പാറ), പി. വൈശാഖ് (സീനിയര്‍ ബോയ്സ് -അലനല്ലൂര്‍) , വി.എസ് അനു (കരിമ്പ- സീനിയര്‍ ഗേള്‍സ്). ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ രണ്ട് വരെ വിവിധ വേദികളിലായാണ് കലാകായിക മത്സരങ്ങള്‍ നടന്നത്. സമാപന സമ്മേളനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, പഞ്ചായത്ത് പ്രസി ഡന്റുമാരായ രാജന് ആമ്പാടത്ത്, ജസീന അക്കര, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ചെറൂട്ടി മുഹമ്മദ്, ബിജി ടോമി, കെ.പി ബുഷ്റ, ഭരണസമിതി അംഗ ങ്ങളായ പടുവില്‍ കുഞ്ഞിമുഹമ്മദ്, തങ്കം മഞ്ചാടിക്കല്‍, മണികണ്ഠന് വടശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജ്, മറ്റുജനപ്രതിനിധികളായ റസീന വറോടന്‍, സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപള്ളി, സിദ്ധീഖ് മല്ലിയില്‍, ഷരീഫ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മുനീര്‍ താളിയില്‍, ഗിരീഷ് ഗുപ്ത, മുജീബ് മല്ലിയില്‍, അബു വറോടന്‍, കെ.പി കുഞ്ഞിമുഹമ്മദ്, ചന്ദ്രദാസന്‍ മാസ്റ്റര്‍, സേതുമാധവന്, കേരളോത്സവം ഇന്‍ചാര്‍ജ് ഇ.എം ബഷീര്‍, വിവിധ ക്ലബ് പ്രതിനിധികള്‍, മറ്റ് ജീവനക്കാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
