അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെമ്പര്‍മാര്‍ക്ക് ഇത്തവണ 20ശതമാനം ലാഭവിഹിതം നല്കാന് വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കഴിഞ്ഞവര്‍ഷങ്ങളില്‍ 15ശതമാനം ലാഭവിഹിതമായിരുന്നു നല്‍കിയിരുന്നത്. ബാങ്കി ന്റെ പ്രവര്‍ത്തനപരിധിയായ അലനല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ബാ ങ്കിന്റെ സേവനം എത്തിക്കും. യുവാക്കളെ സഹകരണ മേഖലയോട് അടുപ്പിക്കുന്നതി ന് പ്രത്യേക പ്രൊജക്ട് നടപ്പിലാക്കാനും തീരുമനിച്ചു. സഹകരണ സ്ഥാപനങ്ങളെ തകര് ക്കുന്ന കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണമെന്നും മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ അനിയ ന്ത്രിത വ്യാപനം സഹകരണമേഖലയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ലെന്നും ഇത് തടയണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി യതിന് കേരള ബാങ്ക് നല്കുന്ന എക്സലന്‍സ് അവാര്‍ഡ് തുക 50001 രൂപയും ട്രോഫി യും കഴിഞ്ഞമാസം ബാങ്കിന് ലഭിച്ചിരുന്നു. ബിസിനസ് ന്യൂസ് മാഗസിന് സംസ്ഥാന തലത്തില്‍ നല്കുന്ന സഹകരണശ്രേഷ്ഠാ അവാര്‍ഡിനും ബാങ്കിനെ തിരഞ്ഞെടുത്തി ട്ടുണ്ട്. ഈ മാസം 11ന് പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ കണ്വെന്ഷന് സെന്ററില്‍ നടക്കു ന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അലനല്ലൂര്‍ സര്‍വീ സ് സഹകരണബാങ്ക് ഹെഡ് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് പി. പി.കെ മുഹമ്മദ് അബ്ദുറഹിമാന് അധ്യക്ഷനായി. സെക്രട്ടറി പി.ശ്രീനിവാസന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍മാരായ ടി.രാജകൃഷ്ണന്, കെ.സെയ്ദ്, എം.ശ്രീധരന്, വി.ഉസ്മാന്, ഷെറീന മുജീബ്, സഹകാരികള്‍, ജീവനക്കാര്‍ പങ്കെടുത്തു. ഡയറക്ടര്‍ മാരായ ടി.ബാലചന്ദ്രന് സ്വാഗതവും കെ.എ സുദര്‍ശന കുമാര്‍ നന്ദിയും പറഞ്ഞു.
