മണ്ണാര്‍ക്കാട്: അരിയൂര്‍ സര്‍വീസ് സഹകരണബാങ്കിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ട തിന്റെ ഉത്തരവാദിത്വം കോട്ടോപ്പാടത്തെ ലീഗ് നേതൃത്വത്തിനാണെന്നും അത് സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെക്കേണ്ടെന്നും സി.പി.എം. കോട്ടോപ്പാടം ലോക്ക ല്‍ സെക്രട്ടറി എം.മനോജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മിന്റെ പേരില്‍ പഴിചാരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബാങ്കില്‍ കുഴപ്പ ങ്ങളുണ്ടെന്ന് അറിഞ്ഞപ്പോള്‍ അതിന്റെ പ്രവര്‍ത്തനം നല്ലരീതിയിലാക്കാന്‍ സി.പി. എം. ഇടപെട്ടിട്ടുണ്ട്. നിലവിലുള്ള സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ഗുരുതരമായ വിഷയങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 1831 സ്ഥിര നിക്ഷേപങ്ങള്‍ക്ക് കെ.വൈ.സി. രേഖകളില്ല. പലിശയിനത്തില്‍ കൃത്രിമത്വം കാണിച്ചു. സെക്രട്ടറിയുടെയും മറ്റുഭരണസമിതി അംഗങ്ങളുടെയും ബിനാമി അക്കൗണ്ടുകളി ലേക്ക് പലിശപോകുന്നു. കോട്ടോപ്പാടംപഞ്ചായത്തിന്റെ തനതുഫണ്ട് വരെ ലഭിക്കാതെ കിടക്കുന്നു തുടങ്ങിയ നിരവധി വിഷയങ്ങളുണ്ട്. ഇപ്പോഴും 673 വായ്പകള്‍ കാലങ്ങളായി കുടിശ്ശികയായി കിടക്കുന്നു. കോടിക്കണക്കിന് രൂപ അടയ്ക്കാനുള്ള വന്‍കിടക്കാരെ മാറ്റിനിര്‍ത്തി നാമമാത്രഭൂമിയുള്ള പാവപ്പെട്ടവരെ വേട്ടയാടുകയാണ് ഭരണസമിതി ഇപ്പോള്‍ചെയ്യുന്നത്. 38 ലക്ഷംരൂപവരെ പലിശയിളവ് കിട്ടിയ ലീഗ് നേതാക്കള്‍ കോട്ടോ പ്പാടത്തുണ്ട്.ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ജനപ്രതിനിധികളുള്പ്പടെയുള്ള പ്രമുഖരുടെ സര്ചാര്ജ്ജുകള് തിരികെപിടിച്ചാല്തന്നെ ബാങ്കിന് പിടിച്ചുനില്‍ക്കാനാ കും. ബാങ്കിന്റെ നീതി ലാബും, നീതിമെഡിക്കല്സും പൂട്ടി. യൂത്ത് ലീഗ് നേതാവായ ഗഫൂര്കോല്ക്കളത്തിലും മുസ്ലിം ലീഗ് നേതാവായ റഷീദ് മുത്തനിലും പ്രമോഷന് വേണ്ടി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് പൊതുജനസമക്ഷം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാ കണം. ഗഫൂര്കോല്ക്കളത്തിലിന് വിഷയത്തില്‍നിന്ന് മാറിനില്‍ക്കാനാവില്ല. ബാ ങ്കിനെ അവതാളത്തിലാക്കുന്നത് ലീഗ് നേതൃത്വമാണ്. ഇവര്‍ നിക്ഷേപകരോട് മറുപടി പറയണം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളുമായി സി.പി.എം. മുന്നോട്ടു പോകും. യൂണിവേഴ്സല്‍ കോളേജില്‍ ബാങ്ക് നിക്ഷേപിച്ച തുക സ്വമേധയായുള്ളതാണ്. അത് മാനദണ്ഡപ്രകാരം തിരിച്ചുകൊടുക്കും. ഒരാളുടെയും പണം പിടിച്ചുവെച്ചിട്ടില്ല. സാമ്പത്തികനില പരിശോധിച്ച് സമയബന്ധിതമായി മുന്‍ഗണനാക്രമത്തില്‍ തിരിച്ചുകൊടുക്കുമെന്നും മനോജ് പറഞ്ഞു.
