കല്ലടിക്കോട്: ചുങ്കത്ത് കരിമ്പ് ജ്യൂസ് കട നടത്തുന്ന ആളുടെ കൈ മെഷീനില്‍ കുടുങ്ങി പരിക്കേറ്റു. കല്ലടിക്കോട് മേലേപ്പയ്യാനി കുന്നത്തുകാട് വീട്ടില്‍ സഹദേവന് (57) ന്റെ ഇടതു കൈയിലെ നാലുവിരലുകളും കൈപത്തിയുമാണ് മെഷീനില്‍ കുടുങ്ങിയത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നാട്ടുകാര്‍ കട്ടര്‍ ഉപയോഗിച്ച് മെഷിന്റെ വശങ്ങളും മേല്‍ഭാഗവും മുറിച്ചെടുത്തെങ്കിലും ഇരു റോളറുകള്ക്കകത്ത് അകപ്പെട്ട കൈപത്തിഭാഗം പുറത്തെടുക്കാനായില്ല. ഇതിനിടയില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ എത്തി പ്രാഥമിക ശിശ്രൂക്ഷയും നല്കി. തുടര്‍ന്ന് കോങ്ങാട് അഗ്നി സുരക്ഷ സേനയെത്തി മെഷീന് ഒരുവശം മുറിച്ചു മാറ്റിയാണ് കൈ പുറത്തെടുത്തത്.
