മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അലിംകോയുമായി സഹകരിച്ച് ഭിന്നശേഷിക്കാ ര്ക്കുള്ള വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വീല്‍ചെയര്‍, വാക്കിങ് സ്റ്റിക്ക്, കേള്‍വി സഹായി, എല്‍.എസ്. ബെല്‍റ്റ്, നീ ബ്രൈസ്, സിലിക്കോം ഫോം കുഷ്യന് തുടങ്ങിയവയാണ് നല്‍കിയത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ബ്ലോക്ക് പഞ്ചായത്തും അലിംകോയും ചേര്‍ന്ന് കുമരംപുത്തൂരില്‍ നടത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള ക്യാംപില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ചെറൂട്ടി മുഹമ്മദ്, ബിജി ടോമി, കെ.പി ബുഷ്റ, മെമ്പര്‍മാരായ പി.വി കുര്യന്, പടുവില്‍ കുഞ്ഞിമുഹമ്മദ്, തങ്കം മഞ്ചാടിക്കല്‍, മണികണ്ഠന് വടശ്ശേരി, രമാ സുകുമാരന്‍, ആയിഷാ ബാനു കാപ്പില്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജ്, ചൈല്‍ഡ് ഡെവലപ്മെന്റ് അസി. പ്രൊജക്ട് ഓഫിസര്‍ ഖൈറുന്നിസ എന്നിവര്‍ പങ്കെടുത്തു.
