കോട്ടോപ്പാടം: സര്‍വീസ് പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിച്ചുളള ഉത്തരവില്‍ മുന്‍കാല പ്രാബല്യം നല്‍കാത്ത സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെ.എസ്.പി.എല്‍.) കോട്ടോപ്പാടം പഞ്ചായത്ത് കണ്വെന്ഷന് ആരോപിച്ചു. ഈ മാസം മുതല്‍ ഒരു ഗഡു ക്ഷാമാശ്വാസം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയെങ്കിലും 34 മാസക്കാലമായി നല്‍കാനുള്ള കുടിശ്ശികയെ ക്കുറിച്ച് പ്രതിപാദിക്കുന്നില്ല. തുടര്‍ച്ചയായി നാലാം തവണയാണ് കുടിശ്ശിക അനുവദി ക്കാതെ ഉത്തരവിറങ്ങിയിട്ടുളളത്. ക്ഷാമാശ്വാസ കുടിശ്ശികകള്‍ക്ക് മുന്‍കാല പ്രാബല്യം അനുവദിക്കണമെന്നും പന്ത്രണ്ടാം പെന്ഷന് പരിഷ്കരണ നടപടികള്‍ ത്വരിതപ്പെടു ത്തണമെന്നും ആവശ്യപ്പെട്ടു. ജില്ലാ ട്രഷറര്‍ കെ.അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.എല്‍. പഞ്ചായത്ത് പ്രസിഡന്റ് അക്കര അബ്ദുല്‍ സലാം അധ്യ ക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് എം.അബ്ദു ഫാറൂഖി മുഖ്യപ്രഭാഷണം നട ത്തി. ജില്ലാ ഭാരവാഹികളായ പാറയില്‍ മുഹമ്മദലി, കെ.ഹസ്സന് എന്നിവര്‍ മുതിര്‍ന്ന അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു.ജില്ലാ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ഹമീദ് കൊമ്പത്ത്,മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ്, പി.മൊയ്തീന്, കെ.മൊയ്തീന്,എം.മുഹമ്മദ് സംസാരിച്ചു. ഭാരവാഹികളായി അക്കര അബ്ദുല്‍ സലാം (പ്രസിഡന്റ്) പി.മൊയ്തീന്,സി.മുഹമ്മദ്,എന്‍.ഹംസ ഹാജി (വൈസ് പ്രസിഡന്റ്), മുഹമ്മദലി കോല്‍ക്കാട്ടില്‍ (സെക്രട്ടറി),മുഹമ്മദ് മേലേതില്‍, കെ.മുഹമ്മദ്, സി.റഫീഖ്(ജോയിന്റ് സെക്രട്ടറി.),കെ.മൊയ്തീന്(ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.
