അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിനെ അതിദരിദ്രമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് മീറ്റിങ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട 213 ഗുണഭോക്താ ക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ 10 പേര് മരിച്ചു. 30 പേര്‍ക്ക് വീടിനായി 1.2 കോടിയും 11 പേര്‍ക്ക് അറ്റകുറ്റപണികള്‍ക്കായി 11ലക്ഷവും അനുവദിച്ചതായി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. എട്ട് പേര്‍ക്ക് സ്ഥലം വാങ്ങാന്‍ രണ്ട് ലക്ഷം രൂപാവീതം നല് കി. 12 കുടുംബങ്ങള്‍ക്ക് ഉജ്ജ്വല പദ്ധതി വഴി സ്വയംതൊഴില്‍ നേടാനുമായി. 17 പേര്‍ക്ക് ആനുകൂല്യങ്ങളും സൗജന്യ കിറ്റ്, മരുന്ന്, ചികിത്സാ ചെലവുകള്‍, വിദ്യാഭ്യാസ മേഖല യില്‍ അവശ്യസാധനങ്ങളും നല്കി പഞ്ചായത്ത് സമ്പൂര്‍ണ പദ്ധതി നടപ്പിലാക്കിയെ ന്നും അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടു തൊടി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം.ജിഷ, എം.കെ ബക്കര്‍, റംലത്ത്, സെക്രട്ടറി അരുണ്‍ബാലന്‍, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.
മറ്റ് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
