കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഭിന്ന ശേഷിക്കാര്‍ക്കുള്ള പ്രത്യേക കലോത്സവം നിറക്കൂട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷ യായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, ജനപ്രതിനിധിക ളായ പടുവില്‍ കുഞ്ഞി മുഹമ്മദ്, നിജോ വര്‍ഗീസ്, കെ.വിനീത , റുബീന ചോലക്കല്‍, സരോജിനി.പി, സി.കെ സുബൈര്‍, റഷീദ പുളിക്കല്‍, ഒ.ഇര്‍ഷാദ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഉഷകുമാരി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ദീപ ഷിന്റോ, പി. വിശ്വനാഥര്‍, നൈജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
