തച്ചനാട്ടുകര: പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠന് എം.പി യുടെ 2024-25 പ്രാദേശിക വി കസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കൊമ്പം മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ – മരമില്‍ റോഡ് ഉദ്ഘാടനം നാടിന് ഉത്സ വമായി. ഉദ്ഘാടനത്തിനെത്തിയ എം.പിയെ സ്കൂളിലെ ദഫ് ട്രൂപ്പിന്റെ അകമ്പടിയോ ടെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂളിലേക്ക് ആനയിച്ചു.
ഗ്രാമീണ പ്രദേശത്ത് നിലകൊള്ളുന്ന വിദ്യാലയത്തിലെ 1200 ലധികം വിദ്യാര്‍ഥികള്‍ ക്കും പരിസരവാസികളായ അമ്പതില്പരം കുടുംബങ്ങള്‍ക്കും ഏറെ പ്രയോജനപ്ര ദമാകുന്ന റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന നിരന്തര ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ വര്‍ഷം സ്കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന വേളയില്‍ മര്‍ക്കസുല്‍ ഹിദായ ജനറല്‍ സെക്രട്ടറി കൊമ്പം കെ.പി.മുഹമ്മദ് മുസ്ലിയാര് റോഡിന്റെ ദുരവസ്ഥയും വിദ്യാര്‍ഥികളടക്കം അനുഭവിക്കുന്ന യാത്രാ ക്ലേശവും എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വേദിയില്‍ വെച്ച് തന്നെ റോഡ് നവീകരണ പ്രഖ്യാപനം എം.പി. നടത്തിയിരുന്നു. ഒന്നാംഘട്ടത്തില്‍ പന്ത്രണ്ട് ലക്ഷം രൂപയും പൂര്‍ത്തീകരണത്തിന് പത്ത് ലക്ഷം രൂപയുമാണ് അനുവദിച്ചത്.
റോഡിന്റെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന് എം.പി നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. തുടര്‍ന്ന് സ്കൂളില്‍ നടന്ന സ്വീകരണ സ്കൂളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ മര്‍കസുല്‍ ഹിദായ പ്രസിഡന്റ് കെ.കെ അബൂബക്കര്‍ മുസ്ലിയാര് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കൊമ്പം കെ.പി മുഹ മ്മദ് മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, കല്ലടി അബൂബക്കര്‍, പി.സൈനുദ്ദീന്‍ ഹാജി, അസീസ് ഭീമനാട്, പാറശ്ശേരി ഹസ്സന്, ഉമ്മര്‍ മനച്ചിത്തൊടി, കെ.ഹസ്സന്, ഹമീദ് കൊമ്പത്ത്, ഒ.ചേക്കു, എം.അബ്ദുറഹ്മാന്, പി.മുരളീധരന്, പ്രിന്‍സിപ്പാള്‍ കെ.ശ്രീദേവി, വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത്ത് നുസ്രി, സ്കൂള്‍ മാനേജര്‍ അഷ്റഫ് കൊമ്പത്ത്, പി.ടി.എ. പ്രസിഡന്റ് നാസര്‍ വേങ്ങ, ഡോ.റിയാസ്, അലി അല്‍ഹസനി മുക്കം, പി.എം അന്‍വരി, കെ.പി ഷഫീക്കലി, അക്കര മുഹമ്മദ്, ടി.പി അഫ്സല്, കെ.മുസ്തഫ, എന്‍. ബഷീര്‍, റഷീദ് കോട്ടോപ്പാടം,സഹീര്‍ മുസ്ലിയാര്, മൊയ്ദീന് അല്‍ഹസനി എന്നിവര്‍ സംസാരിച്ചു.
