മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൊതു-സ്വകാര്യസ്ഥാപനങ്ങള്‍, പൊതുവിടങ്ങള്‍ എന്നി വയിലെ ശുചിത്വ-മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ മികവ് വിലയിരുത്തുന്ന തിനായി ‘ഗ്രീന്‍ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റെയും ശുചി ത്വ മിഷന്റെയും നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേ തിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജന സമ്പര്‍ക്കം കൂടുതലുള്ളതും മാലിന്യം കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതുമായ സ്ഥല ങ്ങളാണ് റേറ്റിങ്ങിന് വിധേയമാകുന്നത്.
ആദ്യ ഘട്ടത്തില്‍ വിവിധതരം വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രൈമറി ഹെല്‍ത്ത് സെ ന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, പ്രീ-പ്രൈമറി മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥപാനങ്ങള്‍, ഹോസ്റ്റലുകള്‍, അങ്കണവാടികള്‍, കെ.എസ്.ആര്.ടി.സി. ഉള്‍പ്പെടെയുള്ള ബസ് ഡിപ്പോകള്‍, ടൗണുകള്‍ എന്നിവയിലാണ് റേറ്റിങ് നടപ്പാക്കുന്നത്. രണ്ടാം ഘട്ടമായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറ ന്റുകള്‍, ആശുപത്രികള്‍, ബേക്കറികള്‍, ഷോപ്പിങ് മാളുകള്‍, ഓഡിറ്റോറിയങ്ങള്‍, ഫ്ലാ റ്റുകള്‍/അപ്പാര്‍ട്ട്മെന്റുകള്‍, കണ്വെന്ഷന് സെന്ററുകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാ പനങ്ങളിലും സംരംഭങ്ങളിലും റേറ്റിങ് നടക്കും. മലിന ജലസംസ്കരണം, കക്കൂസ് മാ ലിന്യ സംസ്കരണം, ഖരമാലിന്യ സംസ്കരണം, ശുചിമുറികള്‍, ഗ്രീന്‍ പ്രോട്ടോക്കോ ളും ബോധവത്കരണവും എന്നിവയാണ് റേറ്റിങ്ങിന് പരിഗണിക്കുന്ന ഘടകങ്ങള്‍.
ഓരോ ഘടകത്തിലും കുറഞ്ഞത് 60% മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ റേറ്റിങ് ലഭിക്കൂ. 60 ശതമാനം മാര്‍ക്കിന് ഒരു ലീഫ്, 80 ശതമാനത്തിന് രണ്ട് ലീഫ്, 100 ശതമാനം സ്കോറിന് 5 ലീഫ് എന്നിങ്ങനെയാണ് റേറ്റിങ് നല്‍കുക. മികച്ച റേറ്റിംഗ് നേടുന്ന സ്ഥാപന ങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള അവാര്‍ഡുകള്‍, ക്യാഷ് പ്രൈസ്, അനുമോദനം, സര് ക്കാര് പദ്ധതികളില്‍ മുന്‍ഗണന എന്നിവ ലഭിക്കുന്നതാണ്. സ്ഥാപനങ്ങളുടെ സേവന ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും ജനസമ്മതി വര്‍ധിപ്പിക്കുന്നതിനും റേറ്റിങ് വഴി യൊരുക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിന് ഈ റേറ്റിങ് വെയിറ്റേജ് നല്കി പരിഗണിക്കുന്നതാണ്. തങ്ങളുടെ പരിധിയിലെ എല്ലാ മേഖല/സ്ഥാപനങ്ങള്‍ ക്കും അഞ്ച് ലീഫ് റേറ്റിങ് ഉറപ്പാക്കി ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കാന്‍ തദ്ദേശഭരണസ്ഥാ പനങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും.ഒക്ടോബര്‍ 29ന് തിരുവനന്തപുരത്ത് ഗ്രീന്‍ ലീഫ് റേറ്റിങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്സൈസ്- പാര്‍ലമെന്ററി കാര്യ വകുപ്പു മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
