മണ്ണാര്‍ക്കാട് : സ്വകാര്യമേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ക്കായി പെന്ഷന് പദ്ധതി നടപ്പി ലാക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് മണ്ണാര്‍ക്കാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഡ്രഗ് ആന്‍ഡ് കോസ്മറ്റിക് നിയമം കര്‍ശനമായി നടപ്പിലാക്ക ണമെന്നും, ഗുണനിലവാരമുള്ള മരുന്നുകള്‍ മാത്രമേ രോഗികള്‍ക്ക് ലഭിക്കുന്നുള്ളൂവെ ന്ന് ഉറപ്പാക്കുന്ന നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും സമ്മേ ളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി സുഹൈബ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.ധന്യ അധ്യക്ഷയായി. ഏരിയാ സെക്രട്ടറി ചന്ദ്രന് പുല്ലങ്ങാട്, വി.ഐ ഹാരിസ്, സുഭാഷ് നാവായത്ത്, പി.മണി, പി.മനില, സി.പി ജയശങ്കര്‍, സി.കൃഷ്ണനുണ്ണി, എന്നിവര്‍ സംസാ രിച്ചു. പുതിയ ഭാരവാഹികള്‍: ചന്ദ്രന് പുല്ലങ്ങാട് (പ്രസിഡന്റ്), സംഗീത (സെക്രട്ടറി), ധന്യ (ട്രഷറര്‍).
