മണ്ണാര്‍ക്കാട്: ഈ ക്രിസ്തുമസും ആഘോഷമാക്കാന്‍ ഷെഫ് പാലാട്ട് കാഞ്ഞിരപ്പുഴയില്‍ ക്രിസ്തുമസ് ഈവ് ഒരുക്കുന്നതായി യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഡിസംബര്‍ 25ന് വൈകിട്ട് ഏഴ് മുതല്‍ രാത്രി 10മണിവരെ കാഞ്ഞിരപ്പുഴയില്‍ ഷെഫ് പാലാട്ടിന്റെ ഡാംസൈറ്റ് ബംഗ്ലാവി ലാണ് ഉപഭോക്താക്കള്‍ക്കായി ആഘോഷപരിപാടി നടക്കുക.ശ്രീജിത്ത് ഷാജിയുടെ ഡി.ജെ. നൈറ്റുമുണ്ടാകും. നെല്ലിപ്പുഴയിലുള്ള ഷെഫ് പാലാട്ട് റെസ്റ്റോറന്റില്‍ നിന്നും ഡിസംബര്‍ 24വരെ ഭക്ഷണം കഴിക്കുന്നവര്‍ക്ക് സൗജന്യപാസുകള്‍ ലഭ്യമാകും. 2000രൂപ യ്ക്ക് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒരു ടിക്കറ്റും, 3000രൂപയ്ക്ക് ഭക്ഷണം കഴിക്കുന്നവര്‍ ക്ക് 2 ടിക്കറ്റും 4000രൂപയ്ക്കോ, അതിന് മുകളിലോ ഭക്ഷണം കഴിക്കുന്നവര്‍ക്ക് 3 ടിക്കറ്റു മാണ് ലഭിക്കുകയെന്നും അജിത്ത് പാലാട്ട് അറിയിച്ചു. ഡി.ജെ. നൈറ്റ് ആസ്വദിക്കാനെ ത്തുന്നവര്‍ക്ക് ഭക്ഷണം ആവശ്യമെങ്കില്‍ 250 രൂപയുടെ ഫുഡ് കൂപ്പണും ഷെഫ് പാലാട്ടി ല്‍ ബുക്ക് ചെയ്യാവുന്നതാണ്. യു.ജി.എസ്. ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റസ്റ്റോറന്റ് സിന്റെ കീഴില്‍ ഷെഫ് പാലാട്ട് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒന്നരവര്‍ഷം തികയുകയാ ണ്. ഇക്കാലയളവില്‍ വളരെ മികച്ചപ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭി ക്കുന്നത്. മ്യൂസിക് നൈറ്റ്, കാന്‍ഡില്‍ മ്യൂസിക് നൈറ്റ്, ദോശ ഫെസ്റ്റിവല്‍, ഡി.ജെ. മ്യൂസിക് നൈറ്റ് തുടങ്ങിയ നിരവധി പരിപാടികള്‍ മണ്ണാര്‍ക്കാട് ആദ്യമായി വിവിധ ഉത്സവങ്ങളുടെ ഭാഗമായി വിവിധങ്ങളായ പരിപാടികള്‍ ഷെഫ് പാലാട്ട് ഉപഭോക്താ ക്കള്‍ക്കായി ഒരുക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഷെഫ് പാലാട്ടിന്റെ കാഞ്ഞിരപ്പുഴ ഡാം സൈറ്റ് ബംഗ്ലാവില്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന പരിപാടിയില്‍ മണ്ണാര്‍ക്കാടിന് പുറമെ പട്ടാമ്പി മുതല്‍ മലപ്പുറം വരെയുള്ള വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തിയി രുന്നു. വാര്‍ത്താ സമ്മേളനത്തില്‍ യു.ജി.എസ്. ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, പി.ആര്.ഒ. കെ.ശ്യാംകുമാര്‍ എന്നിവരും പങ്കെടുത്തു.
