മണ്ണാര്‍ക്കാട്:കാര്‍ഷിക മേഖലയില്‍ നൂതന യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതി നായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പ ദ്ധതിയായ ‘സ്മാം’ പദ്ധതിയിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ അപേക്ഷകള്‍ ക്ഷ ണിച്ചു. കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ കര്‍ഷകര്‍ക്ക് ലഭ്യമാ ക്കുന്ന ഈ പദ്ധതിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഡിസംബര്‍ 31 മുതല്‍ അപേക്ഷകള്‍ ക്കായി തുറന്നു കൊടുക്കും. താത്പര്യമുള്ളവര്‍ക്ക് https://agrimachinery.nic.in/index എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
കാര്‍ഷിക ഉപകരണങ്ങളും വിളവെടുപ്പിന് ശേഷമുള്ള മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങ ള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കുകയാണ് പദ്ധതി വഴി ചെയ്യുന്നത്. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ഓരോ ഉപകരണത്തിന്റെ യും നിബന്ധനകള്‍ക്കനുസരിച്ച് 40 ശതമാനം മുതല്‍ 50 ശതമാനം വരെ സബ്സിഡി ലഭി ക്കും. വ്യക്തികള്‍ക്ക് പുറമെ കര്‍ഷക കൂട്ടായ്മകള്‍, എഫ്.പി.ഒകള്‍, പഞ്ചായത്തുകള്‍ എന്നിവര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ അഥവാ കസ്റ്റം ഹയറിങ് സെന്ററുകള്‍ ആരംഭിക്കുന്നതിനായി പദ്ധതി തുകയുടെ 40 ശതമാനം വരെ സാമ്പ ത്തിക സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
യന്ത്രവല്‍ക്കരണം കുറവായ പ്രദേശങ്ങളില്‍ ഇത് പ്രോത്സാഹിപ്പിക്കുന്നതിനായി ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്ന കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 30 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ 24 ലക്ഷം രൂപ വരെ സഹായമായി ലഭിക്കും.അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, നിലവിലെ വര്‍ഷത്തെ കരം അടച്ച രസീത് അല്ലെങ്കില്‍ പാട്ടക്കരാര്‍, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ് എന്നിവ രജിസ്ട്രേഷന് സമയത്ത് കരുതേണ്ടതാണ്. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും കര്‍ഷക ഗ്രൂപ്പുകള്‍ പാന്‍ കാര്‍ഡും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ ക്കുമായി പാലക്കാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസു മായി നേരിട്ടോ 7034324287, 9495135808, 9400871570, 7012854102, 9383471479 എന്നീ ഫോണ്‍ നമ്പറുകള്‍ വഴിയോ ബന്ധപ്പെടാം.
