കാഞ്ഞിരപ്പുഴ: മാസങ്ങളോളം മലയോരകുടിയേറ്റമേഖലയിലെ ജനങ്ങളെ ഭീതിയിലാക്കിയ പുലി ഒടുവില്‍ വനംവകുപ്പിന്റെ കെണിയില്‍കുടുങ്ങി. പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ വാക്കോടന്‍ മലവാരത്തിന് സമീപം കൊട്ടാരത്തില്‍ ജോര്‍ജിന്റെ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. ശനിയാഴ്ച രാത്രി 10ഓടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് കൂട്ടിനകത്ത് പുലിയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതുപ്രകാരം മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.നവംബര്‍ 27നാണ് ജോര്‍ജിന്റെ തോട്ടത്തില്‍ വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചത്.
