മണ്ണാര്‍ക്കാട്: കേരള വനവികസന കോര്പ്പറേഷന് (കെ.എഫ്.ഡി.സി.) ചെയര്‍മാനായി റസാഖ് മൗലവി നിയമിതനായി. എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കാരാകുര്‍ശ്ശി സ്വദേശിയാണ്. സംഘടനാരംഗത്തും ഭരണരംഗത്തും നിരവധിസ്ഥാന ങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എസ് കാരാകുര്‍ശ്ശി മണ്ഡലം പ്രസിഡന്റ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി, എന്‍.സി.പി. പാലക്കാട് ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം, പാര്‍ട്ടി സം സ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം എന്നീപദവികള്‍ വഹിച്ചിട്ടുണ്ട്. കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് എയര്‍പോര്‍ട്ട് അഡൈ്വസറി ബോര്‍ഡ് അംഗം, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി (കെല്) ഡയറക്ടര്‍, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എഫ്.ഡി.സി. ഡയറക്ടര്‍ ആണ്. ചെയര്‍പേഴ്സണായിരുന്ന ലതിക സുഭാഷ് രാജിവെച്ചതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്റെ മേധാവിയായി നിയമിതനായത്.
