ഹയര്‍ സെക്കന്‍ഡറി കെട്ടിടോദ്ഘാടനവും, സ്നേഹഭവനത്തിന്റെ താക്കോല്‍ദാനവും ഉടന്‍
മണ്ണാര്‍ക്കാട് : ആയിരക്കണക്കിന് കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു യര്‍ത്തിയ മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സില്‍വര്‍ ജൂബിലി നിറവില്‍. 25 ഇന പദ്ധതികളുമായി സ്കൂളിന്റെ 25-ാംവാര്‍ഷികം സമുചിതമായി ആ ഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് നഗരത്തോട് ചേര്‍ന്ന് 2000 ആഗസ്റ്റിലാണ് സ്കൂള്‍ സ്ഥാപിച്ചത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 94 വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മൂന്ന് ബാച്ചുകളി ലായി 150 വിദ്യാര്‍ഥികളുമായ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് ഹൈസ്കൂള്‍, ഹയര്‍ സെ ക്കന്‍ഡറി വിഭാഗങ്ങളിലായി നാലായിരം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ചെയര്മാന് ഷെറി ന് അബ്ദുല്ല, സെക്രട്ടറി കെ.പി അക്ബര്‍, ട്രഷറര്‍ കീടത്ത് അബ്ദു എന്നിവരടങ്ങുന്ന മാ നേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രിന്‍സിപ്പല്‍ എ.ഹബീബ്, പ്രധാന അധ്യാപിക കെ.ഐഷാബി എന്നിവരുടെ നേതൃത്വ ത്തില്‍ 150ഓളം അധ്യാപകരും അനധ്യാപകരും ജോലി ചെയ്തുവരുന്നു.
വര്‍ഷങ്ങളായി സ്കൂള്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൂടുതല്‍ എപ്ലസുകളോടെ നൂറ് ശതമാനം നേടാറുണ്ട്.കൂടാതെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും വിജയശതമാ നത്തില്‍ മുന്‍പന്തിയിലാണ്. സ്കൂള്‍ കലോത്സവങ്ങള്‍, മേളകള്‍, സ്കോളര്‍ഷിപ് പരീ ക്ഷകള്‍ എന്നിവയിലെല്ലാം മികച്ച വിജയം നേടുന്ന സ്കൂളില്‍ നിന്നും ഗുസ്തിയില്‍ നിര വധി ചാംപ്യന്മാരെ സംഭാവനചെയ്തിട്ടുണ്ട്. ഈ മികവുകളോടെയാണ് വിദ്യാലയം രജ തജൂബിലിയെ വരവേല്‍ക്കുന്നത്. ആഘോഷപരിപാടികളുടെ ഭാഗമായി സെമിനാര്‍, മത്സരങ്ങള്‍, വിളംബര ജാഥ, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസ്, രക്തദാന ക്യാംപ്, പാലിയേറ്റിവ് രോഗി സംഗമം, മെഡിക്കല്‍ എക്സ്പോ, മെഗാ അലു മിനി മീറ്റ്, സ്കൂള്‍ മാഗസിന് നിര്‍മാണം, ഭക്ഷ്യമേള, പ്രതിഭ സംഗമം, മുന്‍കാല പി.ടി. എ., മാനേജ്മെന്റ്, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരെ ആദരിക്കല്‍, ഉപജീവന ഉപാ ധി വിതരണം, ഭിന്നശേഷി വിദ്യാര്‍ഥി സംഗമം തുടങ്ങീ വിവിധ പരിപാടികള്‍ നടക്കും.
ഹയര്‍ സെക്കന്‍ഡറിക്കായി 18 ക്ലാസ് മുറികളോടെ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും രണ്ട് സ്നേഹഭവനങ്ങളുടെ താക്കോല്‍ദാനവും അടുത്തദിവസം നടത്തു മെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സ്കൂള്‍ ചെയര്മാന് ഷെറി ന് അബ്ദുള്ള, സെക്രട്ടറി കെ.പി അക്ബര്‍, ട്രഷറര്‍ അബ്ദു കീടത്ത്, പി.ടി.എ. പ്രസിഡന്റ് കെ.പി അഷ്റഫ്, പ്രിന്‍സിപ്പാള്‍ എ.ഹബീബ്, പ്രധാന അധ്യാപിക കെ.ആയിഷാബി, ടി.പി മന്‍സൂര്‍, എന്‍.ഈസ, വൈ.നസീര്‍ എന്നിവര്‍ പങ്കെടുത്തു.
