മണ്ണാര്‍ക്കാട്: കുട്ടികളുടെ ആരോഗ്യത്തിന് ഉതകുന്ന പരമ്പരാഗതമായതും പോഷക സമൃദ്ധവുമായ വിഭവങ്ങളൊരുക്കി മുണ്ടേക്കരാട് ഗവ.എല്‍.പി. സ്കൂളിലെ ‘അപ്പാണ്യം’ പലഹാരമേള ശ്രദ്ധേയമായി. പോഷകാഹാരത്തെ കുറിച്ച് രക്ഷിതാക്കള്‍ക്ക് ബോധവ ല്‍ക്കരണം നല്‍കുന്നതിനായി പോഷന്‍-മാ ബോധവല്‍ക്കരണ ക്ലാസുമുണ്ടായി. ആരോ ഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കുകയെന്ന തായിരുന്നു ലക്ഷ്യം. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ ജെ.എച്ച്.ഐ. കെ. രാമ ദാസ്, ഡയറ്റീഷ്യന് കെ.ബി രാജി എന്നിവര്‍ ക്ലാസെടുത്തു. കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയ്ക്ക് പോഷകാഹാരത്തിനുള്ള പ്രാധാന്യം, വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന പോഷകസമൃദ്ധമായ വിഭവങ്ങള്‍, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചെല്ലാം ആരോഗ്യപ്രവര്ത്ത കര് വിശദീകരിച്ചു. പ്രധാന അധ്യാപിക ടി.ആര് രാജശ്രീ അധ്യക്ഷയായി. അധ്യാപക രായ എം.എസ് മഞ്ജുഷ, കെ.രുഗ്മിണി, പി.മന്‍സൂര്‍, എ.പ്രീത, കെ.നസീറ, സി. ഷനൂബിയ, രമ്യകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
