മണ്ണാര്‍ക്കാട്: പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നറു ക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയും, തിയ തിയും, സമയവും, സ്ഥലവും നിശ്ചയിച്ചും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ്ഗ സ്ത്രീ, പട്ടിക ജാതി, പട്ടികവര്‍ഗ്ഗം എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാ നങ്ങള്‍ ആവര്‍ത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങള്‍, വാര്‍ഡുകള്‍ ക്കാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതാത് ജില്ലകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറെയും, മുനിസിപ്പല്‍ കൗണ്സിലുകളിലേ തിന് അതാത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറ ക്ടര്‍മാരെയും, മുനിസി പ്പല്‍ കോര്‍പ്പറേഷനുകളിലേതിന് തദ്ദേശസ്വയംഭ രണവകുപ്പ് അര്‍ബന്‍ ഡയറക്ടറെയു മാണ് അധികാരപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ (www.sec.kerala.gov.in) ലഭിക്കും.
941 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് ഒക്ടോബര്‍ 13 മുതല്‍ 16 വരെയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചിട്ടുള്ളത്. അതത് ജില്ലകളില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിക്കു ള്ളിലുള്ള ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ സംവരണത്തിനുള്ള നറുക്കെ ടുപ്പിനാണ് തീയതിയും സമയവും നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. 152 ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്ന തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18 ന് രാവിലെ 10 നാണ്. 14 ജില്ലാപഞ്ചായത്തുകളിലേ യ്ക്കുള്ള നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10 ന് അതാത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പാലക്കാട് ജില്ലയിലെ തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളുടെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്ന നറുക്കെടുപ്പ് ഒക്ടോബര്‍ 13 രാവിലെ 10 മണിക്കും മണ്ണാര്‍ക്കാട്, പാലക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 14 രാവിലെ 10 മണിക്കും കുഴല്‍മന്ദം, ചിറ്റൂര്‍, അട്ടപ്പാടി ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായ ത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 15 രാവിലെ 10 മണിക്കും കൊല്ലങ്കോട്, ആലത്തൂര്‍, നെന്മാറ, മലമ്പുഴ ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോ ബര് 16 രാവിലെ 10 മണിക്കും കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ജില്ലയിലെ നഗരസഭകളുടെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പും ഒക്ടോബര്‍ 16 രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ജില്ല യിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയി ക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18 ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ ഫ്രന്‍സ് ഹാളില്‍ നടക്കും.
