മണ്ണാര്‍ക്കാട്: ഡയപ്പറും നാപ്കിനും ഉള്‍പ്പടെയുള്ള സാനിറ്ററി മാലിന്യം സംസ്കരിക്കാന്‍ നഗരസഭാ പരിധിയിലുള്ളവര്‍ക്ക് ഇനി ബുദ്ധിമുട്ടേണ്ടതില്ല. ഇതിനായി സുസ്ഥിര മാലി ന്യനിര്മാര്ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആക്രി ആപ്പുമായി നഗരസഭ കൈകോര്‍ത്തു. ഈ ആഴ്ച മുതല്‍ ഇത്തരം മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആക്രിയുടെ വാഹനം വീടുകളി ലേക്കെത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
നഗരസഭാപരിധിയില്‍ 29 വാര്‍ഡുകളിലായി എണ്ണായിരത്തോളം വീടുകളുണ്ടെന്നാണ് കണക്ക്. മാലിന്യം നല്‍കുന്നതിന് ആക്രി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ബയോമെഡിക്ക ല്‍ വിഭാഗത്തിലാണ് ബുക്ക് ചെയ്യേണ്ടത്. ബുക്കിങ് തിയതികളില്‍ മാലിന്യം ശേഖരി ക്കുന്നതിന് ആളുകള്‍ വീടുകളിലെത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ഓരോ തരം മാലി ന്യവും നിക്ഷേപിക്കുന്നതിന് വ്യത്യസ്ത നിറത്തിലുള്ള സഞ്ചികള്‍ ആവശ്യക്കാര്‍ക്ക് നല്‍കും. മാലിന്യമെടുക്കുമ്പോള്‍ തൂക്കത്തിന് അനുസരിച്ച് പ്രത്യേകനിരക്കും നല്ക ണം. ഇങ്ങിനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ എറണാകുളം അമ്പലമുകളിലുള്ള കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡി (കെ.ഇ.ഐ.എല്‍) ലേക്കെത്തിച്ചാണ് സംസ് കരിക്കുക.
നിലവില്‍ പട്ടാമ്പി, ഷൊര്‍ണൂര്‍ നഗരസഭാപരിധിയില്‍ ആക്രി ആപ്പിന്റെ നേതൃത്വ ത്തില്‍ മാലിന്യശേഖരണം നടത്തുന്നുണ്ട്. ബയോമെഡിക്കല്‍ മാലിന്യങ്ങളടക്കം സംസ്കരിക്കുന്നതിന് മണ്ണാര്‍ക്കാട് സൗകര്യമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതുപരിഹരിക്കാന് സംവിധാനമൊരുക്കണമെന്ന് ജനങ്ങള്‍ നാളു കളായി ആവശ്യപ്പെട്ടുവരികയാണ്.ജൈവ മാലിന്യസംസ്കരണത്തിന് സൗകര്യങ്ങ ളുണ്ട്. ജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേന മുഖാന്തിരം ശേഖരിക്കുകയും പിന്നീ ടത് സംസ്കരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചട്ടപ്രകാരമേ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കഴിയൂ. ഇതിനാകട്ടെ കഞ്ചിക്കോട് ഇമേജിലുള്ള പ്ലാന്റിലും എറണാകുളം കെ.ഇ.ഐ.എല്‍.ലുമാണ് സൗകര്യങ്ങളുള്ളത്.
നഗരസഭാ പരിധിയിലെ സ്കൂളുകളിലും ഓഫിസുകളിലും വനിതകളുടെ ശുചിമുറി യില്‍ സാനിറ്ററി നാപ്കിന് സംസ്കരിക്കുന്നതിന് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥലത്തിന്റെ ലഭ്യതയാണ് ഇന്‍സിനേറ്റര്‍ പ്ലാന്റ് പോലെയുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിന് നഗരസഭയ്ക്കുള്ള പ്രതിസന്ധി. ഈ സാഹചര്യത്തിലാണ് ശുചി ത്വമിഷന്റെ മാര്‍ഗരേഖപ്രകാരം സാനിറ്ററി മാലിന്യ ശേഖരണത്തിനും സംസ്കരണ ത്തിനുള്ള ചുമതല നഗരസഭ ആക്രി ആപ്പിനെ ഏല്‍പ്പിച്ചിട്ടുള്ളത്. മാലിന്യമുക്ത മണ്ണാര്ക്കാടിനായി നഗരസഭയും ആക്രി ആപ്പും കൈകോര്‍ത്തത് നാളിതുവരെ നേരിട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
