മണ്ണാര്‍ക്കാട്: നഗരസഭാപരിധിയിലെ ലൈഫ് ഭവനപദ്ധതി പട്ടികയിലുള്‍പ്പെട്ട 143 പേര്‍ക്ക് വീടുനല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. ആദ്യഗഡു അടുത്തമാസത്തോടെ വിതരണം ചെയ്യും. നഗരസഭ കെട്ടിടത്തിന്റെ ശുചിമുറി ടാങ്കി ല്‍ നിന്ന് മലിനജലം റോഡിലേക്കൊഴുകിയതും ചര്‍ച്ചയായി. സര്‍ക്കാരിന്റെ വികസന സദസ്സ് നഗരസഭയില്‍ നടത്തുന്നത് സംബന്ധിച്ചും ചര്‍ച്ചയുയര്‍ന്നു. യു.ഡി.എഫും ബി.ജെ.പിയും വികസന സദസ്സ് നടത്തേണ്ടതില്ലെന്ന തീരുമാനമറിയിച്ചപ്പോള്‍ സി.പി.എം. അംഗങ്ങള്‍ വികസനസദസ്സ് നടത്തണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനും ഇതുവരെയുള്ള അപാകതകള്‍ പരിഹരിക്കുന്നതിനു മായി വികസനസദസ്സ് അനിവാര്യമാണെന്ന കാര്യത്തില്‍ ഇടതിലെ 11 അംഗങ്ങളും ഉറച്ചുനിന്നു. ഇതോടെ വിഷയത്തില്‍ വോട്ടെടുപ്പ് വേണ്ടിവന്നു. 16 അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ വികസനസദസ്സ് വേണ്ടെന്ന തീരുമാനമായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീത, സ്ഥിരംസമിതി അധ്യക്ഷരായ കെ. ബാലകൃഷ്ണന് വത്സലകുമാരി, മാസിത സത്താര്‍, ഹംസ കുറുവണ്ണ, കൗണ്‍സിലര്‍മാരായ ടി.ആര് സെബാസ്റ്റ്യന്‍, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, കെ. മന്‍സൂര്‍, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. മറ്റു കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
