മണ്ണാര്‍ക്കാട്: കുന്തിപ്പുഴയ്ക്ക് കുറുകെ പോത്തോഴിക്കാവ് ഭാഗത്ത് പാലം നിര്മിക്ക ണമെന്ന ആവശ്യം ശക്തമാകുന്നു. കുമരംപുത്തൂര്‍ പഞ്ചായത്തിലേയും പെരിമ്പടാരി, ചങ്ങലീരി ഭാഗത്തുള്ളവരുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ് കുന്തിപ്പുഴയ്ക്ക് കുറുകെ ഈ ഭാഗത്തൊരു പാലം. ഈആവശ്യകതസംബന്ധിച്ച് നവകേരള സദസ്സില്‍ പഞ്ചായത്തംഗങ്ങള്‍ നിവേദനം നല്‍കിയിരുന്നു. പരിഗണിക്കാമെന്നാണ് ഇതിന് മറുപടി ലഭിച്ചിട്ടുള്ളത്. ജനകീയ ആവശ്യമെന്ന നിലയില്‍ അടുത്തമാസം വി.കെ. ശ്രീകണ്ഠന് എംപിയെകണ്ട് നിവേദനം നല്‍കുമെന്നും തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്യു മെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അറിയിച്ചു.
കുമരംപുത്തൂര്‍ പഞ്ചായത്തിനേയും മണ്ണാര്‍ക്കാട് നഗരസഭയേയും ബന്ധിപ്പിക്കുന്ന തരത്തില്‍ പാലം യാഥാര്‍ഥ്യമായാല്‍ മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാനാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പോത്തോഴിക്കാവ് ഭാഗത്ത് പാലമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടി വരികയാണ്. പഞ്ചായത്തിലെ ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നീ നാലു വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്നത് പുഴയുടെ ഇക്കരെ നഗരസഭയോട് ചേര്‍ന്നു കിടക്കുന്ന ചങ്ങലീരി പ്രദേശത്താണ്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ബാങ്ക് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ മണ്ണാര്‍ക്കാട് വഴിയാണ് എത്തിച്ചേരുന്നത്. ഇരുഭാഗത്തേയും പുഴക്കടവില്‍ അവസാനിക്കുന്ന രീതിയിലാണ് നിലവിലെ റോഡുള്ളത്.
കുമരംപുത്തൂര്‍, കോട്ടോപ്പാടം, കോട്ടപ്പുറം ഭാഗങ്ങളിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്കും മണ്ണാര്‍ക്കാടുവഴി ചുറ്റി വളഞ്ഞ് വേണം പോകാനും തിരികെയെത്താനും. വേനല്‍ക്കാലങ്ങളില്‍ ചങ്ങലീരി ഭാഗത്തുള്ളവര്‍ കുമരംപുത്തൂരിലേക്ക് എളുപ്പത്തില്‍ എത്തുന്നതിനായി പോത്തോഴിക്കാവ് തടയണ യ്ക്ക് മുകളിലൂടെ കാല്‍നടയായി സഞ്ചരിക്കാറാണ് പതിവ്. പുഴയില്‍ ജനലനിരപ്പുയ ര്‍ന്ന് തടയണ മുങ്ങിയാല്‍ മഴക്കാലത്ത് ഈ യാത്ര സാധ്യവുമല്ല. പെരിമ്പടാരി പോര് ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രകടവില്‍ നിന്ന് തടയണയ്ക്ക് മുകളിലൂടെ പാലം നിര്‍മി ച്ചാല്‍ നിലവിലെ യാത്രാ ക്ലേശങ്ങള്‍ക്ക് പരിഹാരമാകും. ദേശീയപാതയില്‍ കോടതി പ്പടിക്കും മേലേ ചുങ്കം ജങ്ഷനും ഇടയില്‍ ഗതാഗതകുരുക്കുണ്ടാകുമ്പോള് വാഹന ങ്ങള്‍ക്ക് എളുപ്പത്തില്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്കും പെരിന്തല്‍മണ്ണ, കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയിലേക്കും എത്തിച്ചേരാനുള്ള ബദല്‍മാര്‍ഗം കൂടിയാകും. മാത്രമല്ല പെരിമ്പടാരി പ്രദേശത്തിന്റെ വികസനത്തിനും പാലം വഴിതുറക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
