മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭ കുടുംബശ്രീ സി.ഡി.എസിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ്. മാതൃകാപരമായ പ്രവര്‍ത്തനവും മികച്ച ഭൗതിക സാഹചര്യവും വിലയിരുത്തിയാണ് ജില്ലയിലെ നഗരസഭ സി.ഡി.എസുകളില്‍ മണ്ണാര്‍ക്കാടിന് അംഗീകാരം ലഭിച്ചത്.
മണ്ണാര്‍ക്കാട് നഗരസഭയുടെ 2002 മുതല്‍ 2025 വരെയുള്ള കുടുംബശ്രീയുടെ വിവിധതരത്തിലുള്ള പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെയും രജിസ്റ്ററുകളും ഫയലുകളും ക്രോഡീകരിക്കല്‍, ഓഫിസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കുടുംബശ്രീയുടെ പ്രവര്‍ത്തനം മികവുറ്റതാക്കിയത്. വിവിധ വകുപ്പുകള്‍ മുഖാന്തിരം നടപ്പിലാക്കിയ സംരംഭ യൂനിറ്റുകളിലെ വരുമാന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും മുന്നേറി. നഗരസഭയില്‍ 397 കുടുംബശ്രീ യൂനിറ്റുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 414 സംരംഭക യൂനിറ്റുകളുമുണ്ട്. വയോജന അയല്‍ക്കൂട്ടങ്ങള്‍, ഭിന്നശേഷി, അല്ക്കൂട്ടങ്ങള് ബാലസഭ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണ മേഖലയില്‍ ആടുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ യൂനിറ്റുകളുമുണ്ട്.
കുടുംബശ്രീ അംഗങ്ങള്‍ക്ക് വിവിധ ഓഫിസുകളിലും മറ്റുമായി താത്ക്കാലിക ജോലികളും നല്‍കാനായി. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ കെ. ഷഫീന, സെക്രട്ടറി അനൂപ് തോമസ്, അക്കൗണ്ടന്റ് ഷീജ, എന്‍.യു.എല്‍.എം. പദ്ധതി മാനേജര്‍ ശ്രീജ ശശിധരന്, സി.ഒ. സൗമ്യശശി എന്നിവരുടെ നേതൃത്വവും സിഡിഎസ് അംഗങ്ങളുടെ പ്രവര്‍ത്തനവുമാണ് അംഗീകാരത്തിലേക്ക് നയിച്ചത്.
