പാലക്കാട്:ഇടുക്കി ജില്ലയില്‍ നിരീക്ഷണത്തിലുള്ള പാലക്കാട് ആലത്തൂര്‍ സ്വദേശിക്ക്(38) ഇന്ന് (ഏപ്രില്‍ 27) കോവിഡ് 19 സ്ഥി രീകരിച്ചു. ഏപ്രില്‍ 21 നാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയ ഇദ്ദേഹം നാഷണല്‍ ഹൈവേ ജോലിക്കായി ഇടുക്കിയില്‍ പോയത്. അവിടെ വച്ചാണ് പരിശോധന നടത്തിയത്.നിലവില്‍ അദ്ദേഹം ഇടുക്കിയില്‍ ചികിത്സയിലാണ്.
പാലക്കാട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണ വും സജീവമായി തുടരുന്നു.നിലവില്‍ അഞ്ചുപേരാണ് ചികിത്സ യിലുള്ളത്.(മലപ്പുറം സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍) നിലവില്‍ 3352 പേര്‍ വീടുകളിലും 48 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 4 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും, 4 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 3408 പേരാണ് നിരീ ക്ഷണത്തിലുള്ളത്.ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
പരിശോധനക്കായി ഇതുവരെ അയച്ച 1919 സാമ്പിളുകളില്‍ ഫലം വന്ന 1726 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.
ആകെ 29359 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 25951 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.4241 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.
അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് തിരിച്ചും ഇടവഴികളിലൂടെയും ചെറിയ നാട്ടുവഴികളിലൂടെയും അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചതാണ്. ലോക്ക് ഡൗണ്‍ നിബന്ധനങ്ങള്‍ ലംഘിച്ച് യാത്രചെയ്താല്‍ കേരള എപിഡെമിക് ഡിസീസ് ഓര്‍ഡി നന്‍സ് 2020 പ്രകാരം രണ്ടു വര്‍ഷം തടവോ 10000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. ഇത്തര ത്തില്‍ ആരെങ്കിലും അന്തര്‍സംസ്ഥാന യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചാല്‍ അടിയന്തരമായി അധികൃതരെ അറിയി ക്കേണ്ടതാണ്.
24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847.