കുമരംപുത്തൂര്‍: പഞ്ചായത്തിലെ പൂളച്ചിറ-കാക്കത്തിരുത്തി റോഡിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. കുഴികള്‍ നിറഞ്ഞും പൊട്ടിപൊളിഞ്ഞും കിടന്ന റോഡ് പൂര്‍ണമായും നവീകരിക്കുംവിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി പ്രധാനറോഡില്‍നിന്ന് പൂളച്ചിറ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗംമുതല്‍ 100 മീറ്റര്‍ദൂരം റോഡ് പൂര്‍ണമായും കട്ടവിരിക്കും.വശങ്ങളില് കോണ്‍ക്രീറ്റ് പ്രവൃത്തികളും നടത്തും. വലിയ തകര്‍ച്ചയില്ലാതെ കിടക്കുന്ന മറ്റു ഭാഗങ്ങളില്‍ റീ ടാറിങും 400 മീറ്റര്ദൂ രം വീതികൂട്ടിയും ടാര്‍ചെയ്യും.
എടേരം, വെള്ളപ്പാടം, മൈലാംപാടം ഭാഗങ്ങളിലേക്ക് അക്കിപ്പാടം വാര്‍ഡിലെ റോഡു വഴി എളുപ്പത്തിലെത്തിച്ചേരാനാകും. 200ലധികം കുടുംബങ്ങള്‍ റോഡിന്റെ ഇരുവശ ത്തുമായി താമസിക്കുന്നുണ്ട്. ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ സഞ്ചരിച്ചിരുന്നത് തകര്‍ന്ന റോഡിലൂടെയായിരുന്നു. റോഡിന്റെ നവീകരണപ്രവൃത്തികള്‍ തുടങ്ങിയതി ന്റെ ആഹ്ലാദത്തിലാണ് നാട്ടുകാര്‍. കാക്കത്തിരുത്തി ഷാപ്പ് ഭാഗത്തായാണ് നിലവില്‍ പ്രവൃത്തികള്‍ തുടങ്ങിയിട്ടുള്ളത്.ബ്ലോക്ക് പഞ്ചായത്തിന്റെ 16ലക്ഷവും പഞ്ചായത്തി ന്റെ ഏഴ് ലക്ഷവും വകയിരുത്തിയാണ് പ്രവൃത്തി. മുന്‍പ് പഞ്ചായത്തില്‍നിന്ന് അനുവദിച്ചിരുന്ന തുകയുപയോഗിച്ച് വാര്‍ഡുകളിലെ മറ്റു റോഡുകള്‍ കോണ്ക്രീറ്റ്ചെയ്യുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയുമാണ് ചെയ്തിരുന്നത്. പൂളച്ചിറ-കാക്കത്തിരുത്തി റോഡിനായി ആറുലക്ഷവും അനുവദിക്കപ്പെട്ടിരുന്നു.
എന്നാല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാവശ്യമായ തുകയില്ലെന്ന കാരണത്താല്‍ കൂടുതല്‍ തുക ലഭിക്കുന്നതിനായി അപേക്ഷ നല്കി കാത്തിരുന്നതാണ് കാലതാമ സത്തിനിടയാക്കിയതെന്ന് വാര്‍ഡംഗം നൗഫല്‍ തങ്ങള്‍ പറഞ്ഞു. ഫണ്ട് ലഭിക്കാനായി ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം മുസ്തഫ വറോടന്റെ ഇടപെടലിലൂടെ 16ലക്ഷം അനുവ ദിക്കപ്പെട്ടത്. പഞ്ചായത്തില്‍നിന്ന് ലഭിച്ച ഏഴുലക്ഷവും വിനിയോഗിച്ച് നിലവില്‍ പ്രവൃത്തികള്‍ തുടങ്ങുകയായിരുന്നു. ആകെ രണ്ടുകിലോമീറ്ററോളം ദൂരമാ ണ് റോഡിനുള്ളത്. മുഴുവന്‍ പ്രവൃത്തികള്ക്കുമാവശ്യമായ തുക തികയില്ലെങ്കിലും വരുംവര്‍ഷങ്ങളിലും തുകവകയിരുത്തി ശേഷിക്കുന്ന ദൂരംകൂടി നവീകരിക്കാനാണ് തീരുമാനം.
