മണ്ണാര്‍ക്കാട്: അനധികൃതമായി ഓട്ടോറിക്ഷയില്‍ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാളെകൂടി പൊലിസ് പിടികൂടി. അരപ്പാറ പട്ടാമ്പി വീട്ടില്‍ നാസര്‍ (48) ആണ്് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സം ഭവം.മയക്കുമരുന്ന്,ഹവാല,സ്വര്‍ണം,സ്പിരിറ്റ്,മറ്റുനിരോധിത വസ്തുക്കളുടെ കടത്ത് തടയുന്നതിനായി ജില്ലാ പൊലിസ് മേധാവിയുടെ ഉത്തരവനുസരിച്ച് രാത്രികാല പരി ശോധന നടത്തുന്നതിനായി നിയോഗിച്ച പൊലിസ് സംഘത്തിന്റെ ജാഗ്രതയിലാ ണ് സ്ഫോടകവസ്തുക്കടത്ത് പിടികൂടിയത്.

പുതൂര്‍ എസ്.ഐ. വി.അബ്ദുല്‍ സലാം, മണ്ണാ ര്‍ക്കാട് എസ്.ഐ. എ.കെ ശ്രീജിത്ത് എന്നി വരുടെ നേതൃത്വത്തില്‍ നടത്തിയ വിശ ദമായ പരിശോധനയില്‍ ഓട്ടോറിക്ഷയു ടെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 405 ജലാറ്റിന്‍ സ്റ്റിക്കുകളും 399 ഡിറ്റണേറ്ററുകളും മറ്റും കണ്ടെടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ തച്ചമ്പാറ മുണ്ടക്കാട്ടില്‍ സന്ദീപിനെ പിടികൂടുകയും ചെയ്തു. അട്ടപ്പാടി നരസിമുക്കിലു ള്ള വ്യക്തിക്കായി സ്ഫോടക വസ്തു കൊടുത്തയച്ചത് നാസറാണെന്ന് അന്വേഷണത്തി ല്‍ കണ്ടെത്തിയിരുന്നു. നരസി മുക്കിലുള്ള വ്യക്തി അനധികൃതമായി കരിങ്കല്പൊ ട്ടിച്ച് വില്‍പ്പന നടത്തു ന്നതായും നേരത്തെ പലതവണ സന്ദീപ് മുഖേന നാസര്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ എത്തിച്ചുനല്കിയി ട്ടുണ്ടെന്നും മണ്ണാര്‍ക്കാട് പൊലിസ് കണ്ടെത്തിയിട്ടു ണ്ടെന്നും പൊലിസ് വാര്‍ത്താക്കുറി പ്പില്‍ അറിയിച്ചു.
