മണ്ണാര്‍ക്കാട്: ഇന്ന് ഉത്രാടം. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും തിരുവോ ണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാടുമുഴുവന്‍. സദ്യഒരുക്കല്, ഓണക്കോ ടി വാങ്ങല്‍ എന്നിവയ്ക്കുള്ള തിരക്കില്‍ ഇന്ന് പാരമ്യത്തിലെത്തും. ഓണത്തിനായുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂര്‍ത്തിയാക്കിയാലും ഉത്രാടപ്പാച്ചില്‍ ഇല്ലാതെ മലയാളി യുടെ ഓണം പൂര്‍ണമാകില്ല. നേരത്തെ വാങ്ങാന്‍ മറന്ന സാധനങ്ങള്‍ എല്ലാം ഇന്നാണ് വാങ്ങുക. പലവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഓണവിപണിയും സജീവമാണ്. തിരക്കും അനുഭവപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഓണച്ചന്തകള്‍ക്കുപുറമെ സഹകരണ സ്ഥാപനങ്ങളുടേയും വിവിധ പ്രദേശി ക കൂട്ടായ്മകളുടേയും വിപണ സയും സജീവമാണ്.അതേസമയം മഴ കനത്തുനില്ക്കു ന്നതും വെല്ലുവിളിയാകുന്നു.
