കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ക്ലബ് പാലിയേറ്റീവ് സെന്ററിന്റെ വിവിധ ജീവകാരുണ്യ സേവനങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തി. ലയണ്‍സ് സെക്കന്‍ഡ്് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി. സോണല്‍ ചെയര്‍പേഴ്സണ്‍മാരായ ദേവദാസ് നരിപ്പിലിയങ്ങാട്, ഷൈജു ചിറക്കല്‍, ലയണ്‍സ് ലീഡര്‍മാരായ വിമല്‍കുമാര്‍, പ്രശാന്ത് മേനോന്, ഡോ. എസ്. ഷിബു, എജീഷ്, നിഖില്‍, പ്രസാദ്, ക്ലബ് സെക്രട്ടറി വി.എസ് സുരേഷ് , വൈശാഖ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: മധുസൂദനന് (പ്രസിഡന്റ്), പി.ജി നിഖില്‍ (സെക്രട്ടറി), വൈശാഖ് (ട്രഷറര്‍).
