മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ ശുദ്ധജല ലഭ്യതയില്‍ ശ്രദ്ധേയമായ മുന്നേറ്റം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒരു സംയുക്ത പദ്ധതിയായ ജല്‍ജീവന്‍ മിഷന് പദ്ധതിയി ലൂടെയാണ് നേട്ടം കൈവരിച്ചത്. എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വീട്ടില്‍ തന്നെ ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019-ലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ചതിനുശേഷം, കഴിഞ്ഞ ആറ് വര്‍ഷത്തി നിടെ 2,45,042 വീടുകളില്‍ പുതിയ ശുദ്ധജല കണക്ഷനുകള്‍ നല്കി. സംസ്ഥാന സര് ക്കാരും, കേന്ദ്രസര്‍ക്കാരും സംയുക്തമായി 50ശതമാനം വീതം വിഹിതം വിനിയോഗി ച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 50 ശതമാനം വിഹിതത്തി ല്‍ 25 ശതമാനം സര്‍ക്കാര്‍ നേരിട്ടും 15 ശതമാനം പഞ്ചായത്തുകളുടെ ഫണ്ടും 10 ശതമാ നം കണ്‍സ്യൂമര്‍ ഫണ്ടും വിനിയോഗിക്കാനായിരുന്നു ധാരണ. നിലവില്‍, പഞ്ചായത്ത്- കണ്‍സ്യൂമര്‍ ഫണ്ടുകള്‍ മുഴുവന്‍ വിനിയോഗിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാ ണ്. തദ്ദേശസ്വയംഭരണം, വനം, വൈദ്യുതി, റെയില്‍വേ, പി.എം.ജി.എസ്.വൈ തുടങ്ങി യ വിവിധ വകുപ്പുകളുടെ സഹകരണവും പദ്ധതി നടത്തിപ്പില്‍ നിര്‍ണായകമായി.
ആറ് വര്‍ഷത്തിനുള്ളില്‍ 2,45,042 വീടുകളില്‍ ശുദ്ധജല കണക്ഷനുകള്‍
പദ്ധതി ആരംഭിക്കുന്നതിനു മുമ്പ്, പാലക്കാട് ജില്ലയിലെ 1,39,041 വീടുകളില്‍ മാത്രമാണ് ടാപ് വഴി കുടിവെള്ള കണക്ഷന് (Functional Household Tap Connection – FHTC) ലഭ്യമായിരുന്ന ത്. 2019 മുതല്‍ 2025 ജൂലൈ രണ്ട് വരെയുള്ള കണക്കുകള്‍ പ്രകാരം, പുതുതായി 2,45,042 വീടുകളില്‍ ശുദ്ധജല കണക്ഷനുകള്‍ നല്കാന് സാധിച്ചു. ഇതോടെ, ജില്ലയിലെ ആകെ 3,84,083 വീടുകളില്‍ ഇപ്പോള്‍ പൈപ്പ് വഴി കുടിവെള്ളം എത്തുന്നു.
ആദിവാസി, ജലക്ഷാമ മേഖലകളില്‍ ശ്രദ്ധേയ പുരോഗതി
ജല്‍ ജീവന് മിഷന് പ്രത്യേക ശ്രദ്ധ ചെലുത്തിയ ആദിവാസി മേഖലകളായ അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍ 39,732 വീടുകളില്‍ കുടിവെള്ള കണക്ഷനുകള്‍ നല്കി. ഈ മേഖലകളിലെ 60 ശതമാനത്തോളം വീടുകളില്‍ ഇതിനോടകം കണക്ഷനുകള്‍ ലഭ്യമായിട്ടുണ്ട്. ശേഷിക്കുന്ന വീടുകളിലേക്ക് കണക്ഷനുകള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ജലക്ഷാമം രൂക്ഷമായ മേഖലകളില്‍ 1,30,837 വീടുകളിലും പൈപ്പ് കണക്ഷനുകള്‍ ലഭ്യമാക്കിയതായി ജല്‍ ജീവന് മിഷന് അധി കൃതര്‍ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ ജലസ്രോതസ്സുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്ന തിനായി പ്രത്യേക പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
നിക്ഷേപവും അടിസ്ഥാന സൗകര്യങ്ങളും
പദ്ധതിയുടെ നടത്തിപ്പിനായി ഇതുവരെ 1,473.94 കോടി രൂപ ജില്ലയില്‍ നിക്ഷേപിച്ചു. ഈ തുക ഉപയോഗിച്ച് പൈപ്പ് ലൈനുകള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍, സംഭരണ ടാങ്കുകള്‍, പമ്പ് ഹൗസുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു. 39 വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ സ്ഥാപിച്ചതും ഇവയില്‍ പ്രധാനമാണ്. ഇതുവരെ 68 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍, 314 പ്രവര്‍ത്തികള്‍ നട ന്നുകൊണ്ടിരിക്കുകയാണ്. ഈ സൗകര്യങ്ങള്‍ ജലവിതരണം കാര്യക്ഷമവും തടസ്സര ഹിതവുമാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ചു.
ജനജീവിതത്തില്‍ മാറ്റത്തിന്റെ തുടിപ്പ്
ജല്‍ ജീവന് മിഷന് പാലക്കാട് ജില്ലയിലെ ഗ്രാമീണ-നഗര മേഖലകളിലെ ജനങ്ങള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കി. പ്രത്യേകിച്ച്, ആദിവാസി, ജല ക്ഷാമ മേഖലകളിലെ ജനങ്ങള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ് നല്‍കിയത്. ദൂരെ നിന്ന് വെള്ളം ശേഖരിക്കേണ്ട ബുദ്ധിമുട്ട് ഇല്ലാതായതോടെ, പ്രത്യേകിച്ച് സ്ത്രീകളു ടെയും കുട്ടികളുടെയും ജീവിതനിലവാരം മെച്ചപ്പെട്ടു. 2030-ഓടെ പാലക്കാട് ജില്ലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന് എത്തിക്കുക എന്ന ലക്ഷ്യത്തോ ടെ ജല്‍ ജീവന് മിഷന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
