അലനല്ലൂര്‍ : പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയിലേക്ക് എടത്തനാട്ടുകര കോട്ടപ്പള്ളയില്‍നിന്ന് പ്രവേശനസൗകര്യം വേണമെന്നാവശ്യപ്പെട്ട് ജനകീയസമിതിയു ടെ നേതൃത്വത്തില്‍ ദേശീയപാത പ്രോജക്ട് വിഭാഗത്തിന് നിവേദനം നല്കി. ജനകീയ സമിതി ചെയര്മാന് പൂതാനി നസീര്‍ബാബു, അമീന് മഠത്തൊടി, നിജാസ് ഒതുക്കും പുറത്ത്, ഫാസില്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രോജക്ട് ഡയറക്ടര്‍ അന്‍സില്‍ ഹുസൈന്, സൈറ്റ് ഓഫfസര് പ്രിയങ്ക എന്നിവരുമായി ചര്‍ച്ചയും നടത്തി. എടത്തനാട്ടു കരക്കാരുടെ ആശങ്കകള്‍ സമിതിഭാരവാഹികള്‍ പങ്കുവെച്ചു. ഒന്നരമാസത്തിനുള്ളില്‍ പ്രവേശകവാടങ്ങള് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും പരിശോധനകള്‍ക്കും പഠനത്തിനുംശേഷം കാര്യങ്ങള്പരിഗണിക്കാമെന്നും അധികൃതര്‍ അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. രണ്ടാംഘട്ടമായി എംപി, എംഎല്‍എ, വിവിധവകുപ്പ് പ്രതിനി ധികള്‍ എന്നിവര്‍ക്കും ഇതേ ആവശ്യമുന്നയിച്ച് നിവേദനംനല്കുമെന്നും ജനകീയ സമിതി അറിയിച്ചു.
