പാലക്കാട്: കോവിഡ് 19 വൈറസ് രോഗ പ്രതിരോധത്തി ന്റെ ഭാഗ മായി ജില്ല യിലെ അതിര്‍ത്തി പ്രദേശങ്ങളോടു ചേര്‍ന്നുള്ള ചെക്‌പോസ്റ്റു കളിലും  ഊടുവഴികളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശന മാക്കിയതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു.

ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള എട്ട് പഞ്ചായ ത്തുകളില്‍ പ്രവേശനത്തിനും പുറത്തു കടക്കുന്നതിനുമായി രണ്ടു വീതം വഴികള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രധാന പ്രവേശന കവാടങ്ങളിലെല്ലാം പോലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ശക്തമായ പോലീസ് കാവലാണ് ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തി യിട്ടുള്ളത്.

അഗളി മുതല്‍ കൊല്ലങ്കോട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി വരെ യുള്ള എല്ലാ ജില്ലാ, അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലും നിലവി ലുള്ള  ചെക്കിങ്ങും പട്രോളിങ്ങും തുടരുന്നു. വാളയാര്‍, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം തുടങ്ങിയ മേഖലകളിലെ ഊടുവഴികളില്‍ പോലീസിന് പുറമെ വനം വകുപ്പ് ഉദ്യോഗസ്ഥ രെയും പരിശോധനയ്ക്കായി നിയമിച്ചിട്ടുണ്ട്.

അവശ്യ സേവന വാഹനങ്ങള്‍ക്ക് ലോക് ഡൗണില്‍ ഇളവ് അനുവദി ച്ചിട്ടുണ്ടെങ്കിലും ആംബുലന്‍സും ചരക്ക് വാഹനങ്ങളും കര്‍ശനമായ പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നതെന്നും സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അറിയിച്ചു. കര്‍ശന നിയന്ത്രണം ജില്ല യില്‍ തുടരുന്നതിനായി മുട്ടിക്കുളങ്ങര ക്യാമ്പില്‍ നിന്നുള്ള 52 അംഗ സായുധസേനയും ഐ.ആര്‍.പി ബറ്റാലിയനില്‍ നിന്നുള്ള 25 പേരടങ്ങിയ സംഘത്തെയും ജില്ലാ പോലീസിനൊപ്പം വിന്യസി ച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!